സന്നിധാനത്ത് ഏലക്കയില്ലാത്ത അരവണ വിതരണം പുനരാരംഭിച്ചു

Advertisement

ശബരിമല.വിവാദത്തെതുടര്‍ന്ന് ഹൈക്കോടതി നിര്‍ത്തിവയ്പ്പിച്ച അരവണ വിതരണം സന്നിധാനത്ത് പുനരാരംഭിച്ചു. ഇന്നലെ വൈകുന്നേരം മുതൽ ഉത്പാദിപ്പിച്ചു തുടങ്ങിയ പുതിയ ടിൻ അരവണയാണ് ഭക്തർക്ക് പുലർച്ചെ മുതൽ വിതരണം ചെയ്യുന്നത്.ഏലയ്ക്കയില്ലാതെ അരവണ ഉൽപ്പാദനം തുടങ്ങുകയായിരുന്നു

ഹൈക്കോടതി നിർദേശത്തെ തുടർന്ന് 7,07157 ടിൻ അരവണ ഭക്ഷ്യസുരക്ഷാ വകുപ്പ് സീൽ ചെയ്തു. ഇതിലൂടെയുണ്ടായ 7 കോടിയുടെ നഷ്ടം കരാറുകാരനിൽ നിന്ന് ഈടാക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം

നേരത്തെ ഉല്പാദിപ്പിച്ച് സംഭരിച്ചിരുന്ന അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിർത്തിവച്ചിരുന്നു.


പിന്നീട് ഏലയ്ക്കയില്ലാതെ അരവണ ഉൽപ്പാദനം തുടങ്ങുകയായിരുന്നു. ഇതാണ് ഇന്ന് പുലർച്ചെ മൂന്ന് മുതൽ വിതരണം ചെയ്യുന്നത്. ആവശ്യത്തിന് അരവണയില്ലാത്തതിനാൽ ഒരു കൗണ്ടർ വഴി മാത്രമേ വിതരണമുള്ളൂ. ഇത് വലിയ ഭക്ത ജനത്തിരക്കിനിടയാക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ശബരിമലയിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം സീൽ ചെയ്തത് 707157 ടിൻ അരവണയാണ്. ബാക്കി വന്ന ഏലയ്ക്കയും പിടിച്ചെടുത്തു.

ഏലയ്ക്കാ കരാർ ഏറ്റെടുത്ത കരാറുകാരനെതിരെ കടുത്ത നടപടിയെടുക്കാനാണ് ബോർഡ് തീരുമാനം. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തും. ബോർഡിനുണ്ടായ ഏഴു കോടിയുടെ നഷ്ടം കരാറുകാരനിൽ നിന്നും ഈടാക്കും. ഗുണനിലവാരം ഉറപ്പാക്കണമെന്ന വ്യവസ്ഥ ടെണ്ടറിൽ തന്നെ ഉൾപ്പെടുത്തിയിരുന്നു. കരാർ ഏറ്റെടുത്തയാൾ ഇതു ലംഘിച്ചുവെന്നാണ് ബോർഡ് നിലപാട്.

Advertisement