ജയിലിറങ്ങിയത് ഡിസംബര്‍ രണ്ടിന്, ജനുവരി ഒന്നിന് 95 പവന്‍ മോഷ്ടിച്ച വിരുതന്‍ കുടുങ്ങിയത്ഇങ്ങനെ

Advertisement

കുന്നംകുളം. പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 95 പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പത്ത് ദിവസത്തിനുള്ളില്‍ പൊലീസ് പിടിയില്‍.
കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ഇസ്മായിലാണ് പിടിയിലായത്. നഷ്ടപ്പെട്ടതില്‍ 80 പവന്‍ സ്വര്‍ണം പൊലീസ് വീണ്ടെടുത്തു.

കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ദാറുല്‍ ഫലക് വീട്ടില്‍ ഇസ്മയിലിനെ(30)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആറ് മോഷണകേസുകളില്‍ പ്രതിയാണെന്ന്
പൊലീസ് വ്യക്തമാക്കി. ഒഴിഞ്ഞ വീടുകള്‍ കണ്ടെത്തി നിരീക്ഷിച്ച ശേഷം മോഷണം നടത്തുകയാണ് രീതി. നേരത്തെ മോഷണത്തിന് പിടിക്കപ്പെട്ട് ജയില്‍ശിക്ഷയനുഭവിച്ച ശേഷം ഡിസംബര്‍ 2നാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇക്കഴിഞ്ഞ ജനുവരി 1നാണ് കുന്നംകുളം തൃശൂര്‍ റോഡിലെ ശാസ്ത്രി നഗറില്‍
എല്‍ഐസി ഉദ്യോഗസ്ഥയായ ദേവിയുടെ വീട്ടില്‍ ഇയാള്‍ മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ ഇയാളെ കിട്ടി. പിന്നീട് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. പിന്നാലെ പോയ പൊലീസിന് ആളെ കിട്ടിയെങ്കിലും 15 പവന്‍ ഇതിനകം ചിലവാക്കിയിരുന്നു.
സിറ്റി പൊലീസ് കമ്മീഷണറുടെ സ്ക്വാഡും കുന്നംകുളം പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

കുന്നംകുളം എസിപി ടിഎസ് സിനോജ്, ഇന്‍സ്പെക്ടര്‍ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം

Advertisement