ഇ എസ് ബിജിമോളെ സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തിയില്ല

Advertisement

ഇടുക്കി. പീരുമേട് മുൻ എം എൽ എയും സിപിഐയിലെ പ്രധാന വനിതാ നേതാവുമായ ഇ എസ് ബിജിമോളെ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തിയില്ല. 13 അംഗ പുതിയ എക്സിക്യൂട്ടീവിൽ നിന്നാണ് ബിജിമോളെ ഒഴിവാക്കിയത്. ശാന്തൻപാറയിൽ നിന്നുള്ള പ്രിൻസ് മാത്യുവും മൂന്നാറിൽ നിന്നുള്ള പി പളനിവേലും അസിസ്റ്റൻറ് സെക്രട്ടറിമാരാകും.


കഴിഞ്ഞ തവണത്തെ എക്സിക്യൂട്ടീവിൽ ബിജിമോളുണ്ടായിരുന്നു. ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയായി മുന്നോട്ട് വച്ചത് ബിജിമോളെയായിരുന്നു. എന്നാൽ ഇസ്മായിൽ പക്ഷം തിരഞ്ഞെടുപ്പ് ആവശ്യപ്പെടുകയും ഇതിൽ ബിജിമോൾ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. 51 അംഗ ജില്ലാ കമ്മറ്റിയിൽ ഏഴുപേരുടെ പിന്തുണ മാത്രമാണ് ബിജിമോൾക്ക് ലഭിച്ചത്

ഇതിന് പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി ബിജിമോൾ രംഗതെത്തിയിരുന്നു. ഇസ്മായിൽ പക്ഷത്തിനൊപ്പമായിരുന്ന ബിജിമോൾ ഈ അടുത്ത കാലത്താണ് കാനം പക്ഷത്തേയ്ക്ക് ചുവട് മാറിയത്. കാനം പക്ഷത്തുള്ള കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റായ മാത്യു വർഗീസിനെയും എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തിയില്ല.

Advertisement