നിലയ്ക്കലിൽ വാഹനങ്ങളുടെ പാർക്കിങ്ങ് ഫീസ് പിരിക്കാനുള്ള ശൂരനാട് സ്വദേശിയുടെ കരാർ റദ്ദാക്കി

Advertisement

പത്തനംതിട്ട. നിലയ്ക്കലിൽ വാഹനങ്ങളുടെ പാർക്കിങ്ങ് ഫീസ് പിരിക്കാനുള്ള കരാർ വ്യവസ്ഥ ലംംഘിച്ചതിന്‍റെ പേരില്‍ റദ്ദാക്കി. കൊല്ലം ശൂരനാട് സ്വദേശി സജീവനാണ് പാർക്കിങ്ങ് ഗ്രൗണ്ട് കരാർ എടുത്തിരുന്നത്

ടെണ്ടർ തുക പൂർണമായും അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ദേവസ്വം ബോർഡ് നടപടി. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കരാറുകാരൻ അടക്കാനുള്ളത്. പല തവണ നോട്ടീസ് നൽകിയിട്ടും കരാറുകാരൻ പണം അടച്ചില്ല. നിലയ്ക്കലിലെ പാർക്കിങ്ങ് ഫീസ് വാങ്ങുന്നത് ദേവസ്വം ബോർഡ് ഏറ്റെടുത്തു

Advertisement