ചങ്ങനാശേരി. എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ.സുരേഷ് രാജിവെച്ചു. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേസ് മീറ്റിങ്ങിനു ശേഷം സുകുമാരാൻ നായർ പി.എൻ.സുരേഷിൽ നിന്നും രാജി എഴുതി വാങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ജനറൽ സെക്രട്ടറിയുമായി ഉണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്ക് പിന്നില്ലെന്നാണ് സൂചന.
തരൂരിന്റെ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിച്ചത് സുരേഷാണെന്ന രീതിയില്‍ പ്രചാരണം ഉയര്‍ന്നിരുന്നു. കൂടാതെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കും ശശി തരൂരിനും ഒപ്പമുള്ള സുരേഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ സുകുമാരന്‍ നായരുടെ പിന്‍ഗാമിയായി സുരേഷിനെ മുന്നോട്ട് ഉയര്‍ത്തുന്നുവെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
സുകുമാരൻ നായർ കഴിഞ്ഞാൽ എൻ.എസ്.എസിൻ്റെ അടുത്ത ജനറൽ സെക്രട്ടറിയാവാൻ സാധ്യത കൽപ്പിക്കപ്പെട്ടതിൽ പ്രധാനിയായിരുന്നു പി.എൻ.സുരേഷ്. ഈ രീതിയിലുള്ള ചർച്ചകളും എൻ.എസ്.എസിൽ സജീവമായിരുന്നു. എന്നാൽ ഈ ചർച്ചകള്‍ സുകുമാരന്‍ നായര്‍ക്ക് അനിശഷ്ടമുണ്ടാക്കിയെന്നാണ് വിവരം.
ചില കാര്യങ്ങളിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെക്കാൾ അമിതാധികാരം സുരേഷ് നടത്തുന്നതായുള്ള ചർച്ചകളും ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെ ജനറൽ സെക്രട്ടറി രാജി ചോദിച്ചു വാങ്ങിയെന്നാണ് സൂചന.
എന്നാൽ സ്ഥാനം രാജിവെച്ചെന്ന് മാത്രം വെളിപ്പെടുത്തിയ സുരേഷ് പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. എൻ.എസ്.എസും രാജി സംബന്ധിച്ച വിശദീകരണം നടത്തിയിട്ടില്ല