നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ ക്രൂരമായി ആക്രമിച്ചതിന് കാരണം ഇങ്ങനെ, 5പേര്‍ പിടിയില്‍, വിഡിയോ

Advertisement

കൊല്ലം. മദ്യപാനം ചോദ്യം ചെയ്തതിന് നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ 5 പേർ അറസ്റ്റിൽ.

.വനിതാ ജീവനക്കാരുടെയും കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെയും മുന്നിലിട്ടായിരുന്നു അതിക്രൂര മർദ്ദനം.13 സി ഐ ടി യുക്കാർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവം. സിഐടിയു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ച് സൂപ്പർ മാർക്കറ്റിലെ ഗോഡൗണിൽ എത്തിയത് ഉടമ ഷാനു ചോദ്യം ചെയ്തു. ഇത് തർക്കത്തിലേക്ക് എത്തുകയായിരുന്നു. പിന്നാലെ സംഘടിച്ചെത്തിയ മറ്റ് പ്രവർത്തകർ കടയ്ക്ക് ഉള്ളിൽ കയറി മർദ്ദിക്കുകയായിരുന്നുവെന്നുമാണ് ഉടമ  പറയുന്നത്.

 മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വ്യാപാരിക്കുമേല്‍ നടന്ന ഗുണ്ടായിസം വാര്‍ത്തയായത്. സൂപ്പർ മാർക്കറ്റിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഷാനിനെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പ്ളാന്‍ ചെയ്ത് കടയില്‍ സംഘമായെത്തി മര്‍ദ്ദിക്കുന്നതും അതിനുശേഷം വീണ്ടും ഭീഷണിപ്പെടുത്തുന്നതും ദൃശ്യത്തില്‍ കാണാം.


സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി.CITU പ്രവർത്തകരായ പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനൻ പിള്ള എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യക്തിവിരോധമാണ് സംഘം ചേർന്നുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.പ്രതികൾക്കെതിരെ അന്യായമായി സംഘം ചേരൽ, അതിക്രമിച്ചു കടന്നു മർദിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Advertisement