മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പാണക്കാട് തങ്ങൾമാരെ വിലക്കിയിട്ടില്ല, സമസ്ത

Advertisement

കോഴിക്കോട് . മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പാണക്കാട് തങ്ങൾമാരെ വിലക്കിയിട്ടില്ലെന്ന് സമസ്ത. വിരുദ്ധ ആശയക്കാരുടെ സമ്മേളനത്തിൽ സമസ്ത ആശയങ്ങൾ ഉൾക്കൊള്ളുന്നവർ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ നിർദ്ദേശമുണ്ടെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം വിശദീകരിച്ചു. അതുകൊണ്ട് തന്നെ മുജാഹിദ്- ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പരിപാടികളിൽ സമസ്തക്കാർ പങ്കെടുക്കാറില്ല. സമ്മേളനത്തിലേക്ക് പാണക്കാട് കുടുംബാംഗങ്ങളെ ക്ഷണിച്ചത് മുജാഹിദുകളുടെ പാപ്പരത്തത്തിന് തെളിവാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

Advertisement