പോൾ മുത്തൂറ്റ് വധം, പ്രതികളെ വെറുതെ വിട്ടതിനെതിരെ ബന്ധുക്കൾ സമർപ്പിച്ച ഹർജി സുപ്രിം കോടതിയിൽ

Advertisement

ന്യൂഡെല്‍ഹി. പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബന്ധുക്കൾ സമർപ്പിച്ച ഹർജിയിൽ സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ഹർജിയിൽ പ്രതികൾക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു.പോൾ മുത്തൂറ്റ് വധക്കേസിലെ രണ്ടാം പ്രതി കാരി സതീശൻ ഒഴികെയുള്ളവരെ വെറുതെവിട്ട ഹൈക്കോടതി വിധി ചോദ്യം പോൾ എം ജോർജിന്റെ സഹോദരൻ ജോർജ് മുത്തൂറ്റ് ജോർജ് നൽകിയ ഹർജിയാണ് സുപ്രിം കോടതി പരിഗണിയ്ക്കുന്നത്.

പോൾ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതെവിട്ടത്. രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് ഒഴിവാക്കിയത്. കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തെന്നതിന് വേണ്ടത്ര തെളിവില്ലെന്ന് നിരീക്ഷിച്ചായിരുന്നു കേരള ഹൈക്കോടതിയുടെ നടപടി.

എന്നാൽ ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയത് എല്ലാ വശങ്ങളും പരിഗണിച്ചാണെന്നും, ഒന്നാം പ്രതി ജയചന്ദ്രൻ്റെ നിർദേശിച്ചതനുസരിച്ചാണ് പോൾ സഞ്ചരിച്ച വാഹനത്തെ ക്വട്ടേഷൻ സംഘം പിന്തുടർന്നതും കൊലപാതകം നടത്തിയതെന്നും സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ വെറുതെ വിട്ടതിനെതിരെ കേസ് അന്വേഷിച്ച സിബിഐ ഇത് വരെ സുപ്രിം കോടതിയെ സമീപിച്ചിട്ടില്ല.

Advertisement