കെപിസിസി ട്രഷറർ വി. പ്രതാപചന്ദ്രൻറെ മരണം, പരാതിയന്വേഷിക്കാൻ കോൺഗ്രസ്

Advertisement

തിരുവനന്തപുരം.കെപിസിസി ട്രഷറർ വി. പ്രതാപചന്ദ്രൻറെ മരണത്തിലെ പരാതിയന്വേഷിക്കാൻ കോൺഗ്രസ്. പ്രതാപചന്ദ്രൻ മരിച്ചത് അപവാദ പ്രചാരണങ്ങളിലുള്ള മനപ്രയാസം കൊണ്ടാണെന്ന കുടുംബത്തിൻറെ പരാതി ഗൗരവത്തിലെടുക്കണമെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ.

വ്യാജപ്രചാരണം നടത്തിയത് കോൺഗ്രസ് പ്രവർത്തകരാണെന്ന ആരോപണത്തിന് പിന്നിൽ പ്രത്യേക താത്പര്യങ്ങളുണ്ടോ എന്നും നേതൃത്വം സംശയിക്കുന്നു. കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശൻ എന്നിവർക്കെതിരെ പ്രതാപചന്ദ്രന്റെ മക്കളാണ് ഡിജിപിക്കും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയത്. പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് ഡിജിപി നിയമോപദേശം തേടിയിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 20നാണ് പ്രതാപചന്ദ്രൻ മരിച്ചത്.

Advertisement