ഭക്ഷ്യവിഷബാധ,ഹോട്ടല്‍ അടച്ചുപൂട്ടിയാല്‍ പ്രശ്നം തീരുമോ

കോട്ടയം . ഭക്ഷ്യവിഷബാധ,ഹോട്ടല്‍ അടച്ചുപൂട്ടിയാല്‍ പ്രശ്നം തീരുമോ, ആരോഗ്യകരമല്ലാതെ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകള്‍ക്കെതിരെ എന്തു നടപടി വരും.

ഒരു മരണമോ റിപ്പോര്‍ട്ട് ചെയ്ത കേസുകളോ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ഈ സമയം മാത്രം വൃത്തിയും വെടിപ്പും കാട്ടിക്കൂട്ടി തലയൂരുകയാണ് ഹോട്ടലുടമകള്‍. അപകടകരമായ തരത്തില്‍പ്രവര്‍ത്തിക്കുന്നവയാണ് ഏറെ ഭക്ഷണ ശാലകളും. ഓഫീസ് സമയം കഴിഞ്ഞാണ് ഇവ സജീവമാകുന്നത് തന്നെ. പരിശോധന പേരിനുപോലും നടക്കാറില്ല. നിത്യവും മാറിമാറിവരുന്ന അന്യനാട്ടുകാരായ പാചകക്കാര്‍ക്ക് ശരിയായ നിര്‍ദ്ദേശം നല്‍കാന്‍പോലും ആരുമില്ല. ഒരു സ്ഥാപനം പൂട്ടിയാല്‍ ഇതേ ജോലിക്കാര്‍ മറ്റുസ്ഥാപനങ്ങളില്‍ പിറ്റേന്നു തന്നെ പണിക്കുപോവുകയും ചെയ്യും. ഈ വല്ലാത്ത സാഹചര്യങ്ങളെ ഏറഎ പഠനം നടത്തിയാണ് നിയന്ത്രണത്തിലാക്കേണ്ടത്. ഒരു സംഭവം റിപ്പോര്‍ട്ടായാല്‍ കാട്ടുന്ന പ്രഹസനങ്ങളോടെ നടപടി അവസാനിക്കും.

ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂർ സ്വദേശി രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ.
സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മി അവശനിലയിലായത്. മൂന്നുദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 19 പേർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ നേടിയിരുന്നു.
പരാതിയെ തുറന്നു ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടി. കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം നേഴ്സായിരുന്നു രശ്മി. പോസ്റ്റ്മോർട്ടതിനു ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Advertisement