തിരുവനന്തപുരം . പെരുന്നയിലെ എൻഎസ്എസ് പരിപാടിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമായി ശശി തരൂർ എംപി. തിരുവനന്തപുരത്തുള്ള ശശി തരൂർ ഇന്ന് കെ. കരുണാകരൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും. കെ മുരളീധരൻ എംപിയുടെ നേതൃത്വത്തിലുള്ള കരുണാകരൻ സ്റ്റഡി സെൻററാണ് പരിപാടിയുടെ സംഘാടകർ.
ശേഷം ഡൽഹിയിലേക്ക് പോകുന്ന തരൂർ ഈ ആഴ്ച തന്നെ മടങ്ങിയെത്തും. പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് തരൂർ നടത്തിയ നായർ ശത്രു പരാമർശവും ജി സുകുമാരൻ നായർ തരൂരിന് നൽകിയ പിന്തുണയും വലിയ ശ്രദ്ധ നേടിയിരുന്നു. വിശ്രമത്തിൽ കഴിയുന്ന ഉമ്മൻചാണ്ടിയെ തരൂർ ഇന്നലെ സന്ദർശിക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസില്‍ തരൂരിന്റെ ഭാവി എന്‍എസ്എസിന്റെ പ്രീതി ആശ്രയിച്ചാണോ എന്ന് സംശയിക്കേണ്ടിവരും. താക്കോല്‍സ്ഥാനം എന്ന് പറഞ്ഞ് പ്രോല്‍സാഹിപ്പിച്ച നേതാവിനെ എങ്ങുമെത്തിക്കാതെ ഉപേക്ഷിച്ച പാരമ്പര്യമാണ് പെരുന്നയിലേത്.പെരുന്നയിലെ പ്രീതി പ്രത്യക്ഷത്തില്‍ കാണാതിരുന്നിട്ടു കൂടി രമേശ് ചെന്നിത്തലയെ രമേശന്‍നായര്‍ എന്ന അപരനാമധേയം നല്കി കോണ്‍ഗ്രസുകാരും ഇടതുപക്ഷവും അദ്ദേഹത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കുകയായിരുന്നു എന്ന് വിലയിരുത്തുന്നവരുണ്ട്. സവര്ണനേതാവ്, സംഘി അടിവസ്ത്രം തുടങ്ങിയ ആക്ഷേപങ്ങളുമായാവും പിന്നീട് പ്രതിപക്ഷവും എതിര്‍ഗ്രൂപ്പുകളും നേതാവിനെ നേരിടുക.
തരൂര്‍ നായര്പ്രീതിക്കുമുമ്പേ മറ്റു പല പ്രീതികളും സ്വന്തമാക്കിയ സ്ഥിതിക്ക് മാറ്റങ്ങള്‍ കാത്തിരുന്നു കാണേണ്ടിവരും. തരൂരിന് സ്വാഭാവികമായും ഏറ്റവും വലിയ ശത്രു പാളയത്തിലാണ് എന്നത് പ്രതിപക്ഷത്തിന് ആഹാളാദകരമാണ്.