യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ ദുരൂഹത,കൊലപാതകമെന്നും സംശയം

Advertisement

തിരുവനന്തപുരം.യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ ദുരൂഹത.പോസ്റ്റ്മോർട്ടത്തിലെ ചില നിർണ്ണായക കണ്ടെത്തലുകൾ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്.കഴുത്തു ശക്തമായി ഞെരിഞ്ഞിരുന്നുവെന്നും,അടിവയറ്റിൽ ചവിട്ടേറ്റത് മൂലം ക്ഷതമുണ്ടായെന്നും പോസ്റ്റ്മോർട്ടം കണ്ടെത്തൽ.തിരുവനന്തപുരത്തെ വാടക വീട്ടിലായിരുന്നു നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

2019 ഫെബ്രുവരി 24 നാണു തിരുവനന്തപുരം ആൽത്തറയിലുള്ള വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രൻെറ സഹസംവിധായകയായിരുന്നു നയന.
ലെനിൻ രാജേന്ദ്രന്റെ മരണത്തിനു ശേഷം വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു.
വിളിച്ചിട്ടു കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കടുത്ത പ്രമേഹ രോഗിയായിരുന്ന നയന ഷുഗർ കുറഞ്ഞു പരസഹായമില്ലാതെ മരിച്ചുവെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകളാണ് ഇപ്പോൾ ദുരൂഹത കൂട്ടുന്നത്.

കണ്ടെത്തലുകൾ ഇവയൊക്കെ.
കഴുത്തു ശക്തമായി ഞെരിഞ്ഞിട്ടുണ്ട്.കഴുത്തിന് ചുറ്റും ഉരഞ്ഞുണ്ടായ മുറിവുകളുണ്ട്.ഇടതു അടിവയറ്റിൽ ചവിട്ടേറ്റത്‌ പോലുള്ള ക്ഷതമുണ്ട്.ഇതിന്റെ ആഘാതത്തിൽ പാൻക്രിയാസ്,വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങളിൽ രക്തസ്രാവമുണ്ടായി.കൊലപാതക സാധ്യത സംശയിക്കുന്ന പോസ്റ്മോർട്ടത്തിലെ ഈ കണ്ടെത്തലുകളാണ് ദുരൂഹത.അതേ സമയം അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് പോലീസ് വ്യകത്മാക്കി.
അസ്വാഭാവിക മരണത്തിനാണ് മ്യൂസിയം പോലീസ് കേസെടുത്തത്.തെളിയിക്കാൻ കഴിയാത്ത കേസുകളുടെ പട്ടികയിലാണ് ഇപ്പോൾ ഈ കേസ് ഉൾപ്പെടുത്തിയിരിക്കുന്നത്.പുതിയ സംശയങ്ങളുടെ പശ്ചാത്തലത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ചേക്കും.

Advertisement