സന്തോഷ് ട്രോഫിയിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് ആന്ധ്രപ്രദേശിനെ കേരളം തകർത്തു

Advertisement

കോഴിക്കോട് .പുതുവത്സരദിനത്തിൽ സന്തോഷ് ട്രോഫിയിൽ വിജയം തുടർച്ചയുമായി കേരളം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കാണ്
ആന്ധ്രപ്രദേശിനെ കേരളം തകർത്തുവാരി.

മത്സരം തുടങ്ങി പതിനഞ്ചാം മിനിറ്റിൽ നിജോ ഗിൽബർട്ടിൻ്റെ വക ആദ്യ ഗോൾ. തൊട്ടു പിന്നാലെ ലഭിച്ച കോർണർ കിക്ക് മുഹമ്മദ് സലീം വലയിലെത്തിച്ചു.

ആദ്യ പകുതിയിലെ ഇൻജുറി ടൈമിൽ പകരക്കാരനായി എത്തിയ അബ്ദു റഹീം മൂന്നാം ഗോൾ നേടി വിജയകുതിപ്പിലേക്കുള്ള അടിത്തറ പാകി.

രണ്ടാം പകുതിയിൽ വിശാഖും, ക്യാപറ്റ്നായ വിഗ്നേശും ഓരോ ഗോളുകൾ വീതം നേടി കേരളത്തിൻ്റെ ആധിപത്യം ഉറപ്പിച്ചു.കളിയിലേറെ സമയവും ആന്ധ്രയുടെ ഗോൾ മുഖത്ത് തമ്പടിച്ച് കേരളത്തിൻ്റെ മുന്നേറ്റ, മധ്യ നിരകൾ കരുത്തുകാട്ടി.

വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ കേരളം ജമ്മു കശ്മീരിനെ നേരിടും. നിലവിൽ മൂന്ന് ജയവും ഒൻപത് പോയിൻ്റുമായി കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.

Advertisement