ജലരാജാവാകാൻ കുട്ടനാട്ടിൽ നിന്നും മറ്റൊരു ചുണ്ടൻ കൂടി

Advertisement

ആലപ്പുഴ.പുന്നമടയിലെ ജലരാജാവാകാൻ കുട്ടനാട്ടിൽ നിന്നും മറ്റൊരു ചുണ്ടൻ കൂടി. തലവടിക്കാരുടെ അഭിമാനമായ തലവടി ചുണ്ടനാണ് പുതുവർഷത്തിൽ നീരണിഞ്ഞത്.

ആറു മാസത്തെ അധ്വാനത്തിനും കഷ്ട്ടപാടിനുമൊടുവിൽ തലവടിക്കാരുടെ സ്വപ്‍നം നീരണിഞ്ഞു.
127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയുമുള്ള ലക്ഷണമൊത്ത ചുണ്ടൻ.

തലവടിയുടെ സഹോദര്യവും, മതസൗഹാർദ്ദവും വിളിച്ചോതി ചുണ്ടൻ ഇനി പുന്നമടയിൽ പായും. കോയിൽമുക്ക് സാബു നാരായണൻ ആചാരിയാണ് തലവടി ചുണ്ടൻ നിർമിച്ചത്.ഈ വർഷം നടക്കുന്ന നെഹ്‌റു ട്രോഫിയിലാണ് തലവടി ചുണ്ടൻ ആദ്യം മത്സരിക്കുക.

Advertisement