തൃശൂരിൽ പട്ടാപ്പകൽ വീട്ടിൽ വൻ മോഷണം, 80 പവനിലേറെ സ്വർണ്ണം കവർന്നു

Advertisement

തൃശൂർ : തൃശൂർ കുന്നംകുളത്ത് പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച. ശാസ്ത്രി നഗറിലുള്ള എൽഐസി ഡിവിഷൻ ഓഫീസർ ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവനിലേറെ സ്വർണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി.

വീട്ടുകാർ വിവാഹ ചടങ്ങിനായി പുറത്ത് പോയപ്പോഴാണ് കവർച്ച നടന്നത്. രാവിലെ പത്തു മണിയോടെയായിരുന്നു വീട്ടുകാർ വീട് പൂട്ടി വിവാഹ ചടങ്ങിന് പോയത്. രണ്ട് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. മുകളിലത്തെ നിലയുടെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടുസാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisement