രണ്ടുവർഷത്തെ ഇടവേളക്കു ശേഷം എത്തിയ പുതുവർഷം ആഘോഷമാക്കി കൊച്ചി

Advertisement

കൊച്ചി. രണ്ടുവർഷത്തെ ഇടവേള, കൊവിഡ് നിയന്ത്രണത്തിനുശേഷം എത്തിയ പുതുവർഷം ആഘോഷമാക്കി നഗരം . പരേഡ് ഗ്രൗണ്ടിലെ കൂറ്റൻ പാപ്പാഞ്ഞി കത്തിച്ചാണ് കൊച്ചിക്കാർ ന്യൂ ഇയർ വരവേറ്റത്.

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം എത്തിയ ന്യൂ ഇയർ ആഘോഷിക്കാൻ ഫോർട്ട് കൊച്ചിയിലേക്ക് ജനം ഒഴുകി എത്തുകയായിരുന്നു. .
പരേഡ് ഗ്രൗണ്ടിൽ സംഗീത നിശ സംഘടിപ്പിച്ചും വഴിയോരങ്ങൾ ദീപാലങ്കൃതമാക്കിയും കൊച്ചിക്കാർ പുതു വർഷത്തെ വരവേറ്റു. പോലീസിന്റെ കനത്ത സുരക്ഷയിലായിരുന്നു ഇത്തവണത്തെ ന്യൂ ഇയർ ആഘോഷങ്ങൾ. 700 ഓളം പോലീസുകാരാണ് ഫോർട്ട് കൊച്ചിയിൽ മാത്രമായി സുരക്ഷയൊരുക്കിയത്

രാത്രി 12 മണിക്ക് പപ്പാഞ്ഞിക്ക് തീ കൊളുത്തി കരിമരുന്നിനങ്ങൾ നിറച്ച പപ്പാഞ്ഞി കത്തിയമരുന്ന പുതുവർഷാഘോഷത്തിൽ പങ്കെടുക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നുപോലും കാണികൾ എത്തി. പുതുവത്സരം ആഘോഷിച്ചു മടങ്ങുന്നവർക്കായി മെട്രോയും റോറോയും അധിക സർവീസ് നടത്തിയിരുന്നു.

file pic

Advertisement