പോപ്പുലര്‍ഫ്രണ്ട് രണ്ടാംനിര നേതാക്കളുടെ വീടുകളില്‍ സംസ്ഥാന വ്യാപക റെയ്ഡ്

Advertisement

കൊച്ചി. ഭീകരപ്രവര്‍ത്തനത്തിനായി സംഘം ചേര്‍ന്നത് അടക്കം കുറ്റങ്ങള്‍,പോപ്പുലര്‍ഫ്രണ്ട് രണ്ടാംനിര നേതാക്കളുടെ വീടുകളില്‍ സംസ്ഥാന വ്യാപക റെയ്ഡ് . സംസ്ഥാനത്ത് ഒട്ടാകെ 56 കേന്ദ്രങ്ങളിലാണ് പരിശോധനനടന്നത്. ചിലയിടത്ത് ഇപ്പോഴും തുടരുന്നു.എന്‍ഐഎ നീക്കം നടന്നത് രാത്രി തന്നെ ചോര്‍ന്നെന്നും സൂചന.

പിഎഫ്ഐക്ക് ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയും തേടി എന്‍ഐഎ. എന്‍ഐഎ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തിയത്.ഡല്‍ഹിയില്‍ നിന്നടക്കം ഉദ്യോഗസ്ഥരെത്തി

കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സംഘം രാത്രി പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്.കൊച്ചിയില്‍ ആലുവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.കുഞ്ഞുണ്ണിക്കരയിലെ വിവിധ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി.

എറണാകുളത്ത് മാത്രം എട്ടിടങ്ങളില്‍ റെയ്ഡ്.എട്ട് ടീമുകളായി തിരിഞ്ഞ് ആണ് റെയ്ഡ്.

പിഎഫ്ഐ നേതാക്കള്‍ ഭീകരപ്രവര്‍ത്തനത്തിന് യോഗം ചേര്‍ന്നെന്ന് എന്‍ഐഎ. നിരോധന നീക്കങ്ങള്‍ക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്നു. എറണാകുളത്ത് പെരിയാര്‍ വാലിയിലായിരുന്നു യോഗം. മറ്റ് ജില്ലകളില്‍ പിഎഫ്ഐ ശക്തികേന്ദ്രങ്ങളിയായിരുന്നു യോഗം.

കൊല്ലം ചക്കുവള്ളി മയ്യത്തുംകരയിലും എൻ ഐ എ റെയ്ഡ് നടന്നു.പി എഫ് ഐ നേതാവിൻ്റെ വീട്ടിലാണ് റെയ്ഡ്.3 ഫോണുകൾ പിടിച്ചെടുത്തു.2 ബുക്ക് ലെറ്റുകളുo പിടിച്ചെടുത്തു.പി എഫ് ഐ മുൻ ജില്ലാ പ്രസിഡൻറിൻ്റാണ് സിദ്ദിഖ് റാവുത്തർ.

പത്തനംതിട്ടയിൽ 2 ഇടത്ത് റെയിഡ് നടന്നു. തിരുവനന്തപുരത്ത് പള്ളിക്കൽ, നെടുമങ്ങാട്, തോന്നയ്ക്കൽ എന്നിവിടങ്ങളിലാണ് റെയ്ഡ്. സോണൽ സെക്രട്ടറി റാഷിദിന്റെ വീട്ടിലും റെയിഡ്
ആലപ്പുഴ ജില്ലയിൽ നാലിടത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്നടത്തി. ചന്തിരൂർ, വണ്ടാനം, വീയപുരം, കായംകുളത്തിന് സമീപം ഓച്ചിറ എന്നിവിടങ്ങളിലെ പ്രധാന പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന

വണ്ടാനത്ത് പിഎഫ്ഐ പ്രസിഡണ്ടായിരുന്ന നവാസിന്റെ വീട്ടിലാണ് പരിശോധന. പുലർച്ചെ നാലരയ്ക്ക് എന്‍ഐഎ സംഘം എത്തി. നടക്കുന്നത് തെളിവ് ശേഖരണമെന്ന് എന്‍ഐഎ അറസ്റ്റ് സാധ്യത കുറവെന്ന് സൂചന.

കരുനാഗപ്പള്ളി തഴവയിലും,ഓച്ചിറ പായിക്കുഴിയിലും എൻ ഐ എ റെയ്ഡ്
ഓച്ചിറ പായിക്കുഴിയിൽ അൻസാരിയുടെ വീട്ടിലും റെയ്ഡ് നടന്നു.

Advertisement