ഈ അമ്മയുടെ കണ്ണുനീര്‍ ഗ്ളിസറിന്‍പുരട്ടി ഒഴുകുന്നതല്ല,സഹായം തേടി ഈ സിനിമാ നടി

Advertisement

കൊച്ചി.വിമലയുടെ കണ്ണീര്‍ ഗ്ളിസറിന്‍പുരട്ടി ഉണ്ടായതല്ല, സ്വന്തം ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍ കണ്ണുകള്‍താനേ നിറഞ്ഞൊഴുകും മറുപടി പറഞ്ഞാല്‍ അത് പൊട്ടിക്കരച്ചിലാകും .പതിനഞ്ചോളം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച സിനിമാതാരം സുമനസ്സുകളുടെ സഹായം തേടുന്നു.
ക്യാൻസർ ബാധിതയായ വിമലയാണ് ഗുരുതര വൃക്ക രോഗവുമായി പൊരുതുന്ന മകളുടെ ചികിത്സയ്ക്കായി സഹായം തേടുന്നത്.

കാര്‍ന്നു തിന്നുന്ന രോഗത്തിനിടയിലും മകളെ ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരണം എന്ന ലക്ഷ്യമാണീ അമ്മയ്ക്ക്. എറണാകുളം മാലിപ്പുറം സെന്റ്. ജോർജ് പള്ളിക്ക് സമീപമുള്ള വാടക വീട്ടിലാണ് വിമലയും കുടുംബവും താമസിക്കുന്നത്.ഭർത്താവ് മരിച്ചിട്ട് വർഷങ്ങളായി. മകൾ ശ്രീവിദ്യ ഏഴ് കൊല്ലമായി വൃക്കരോഗബാധിതയാണ്.
ഡയാലിസിസടക്കം ചികിത്സ നടത്തുന്നുണ്ടെങ്കിലും ശസ്ത്രക്രിയക്കായി ഇരുപത്തിമൂന്ന് ലക്ഷം രൂപ വേണം

ചികിത്സാ സഹായമായി ഹൈബി ഈഡൻ എം. പി. നൽകിയ മൂന്ന് ലക്ഷം രൂപ മാത്രമാണ് ഇപ്പോൾ കയ്യിൽ ഉള്ളത്. നിസഹായയായ പൊട്ടിക്കരയാനേ ഈ അമ്മക്കു കഴിയുന്നുള്ളൂ

പത്തു വർഷത്തോളം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്ന വിമല മുപ്പതു വർഷമായി വാടക വീട്ടിലാണ് താമസം.
അർബുദം ബാധിച്ചതിന് പുറമെ മകളുടെ രോഗം കൂടിയായതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ ജീവിക്കാൻ എന്ത് ചെയ്യണമെന്നറിയാതെ നിൽപ്പാണ് .

Vimala Narayanan
account no.40736101043774
IFSC . KLGB0040736
kerala gramin bank
malipuram po
pin 682511

Advertisement