തെറ്റുതിരുത്തൽ രേഖയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ ഉറച്ച് സിപിഎം ദേശീയ നേത്യത്വം

Advertisement

ന്യൂഡെല്‍ഹി.തെറ്റുതിരുത്തൽ രേഖയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ ഉറച്ച് സി.പി.എം ദേശിയ നേത്യത്വം.ഇ.പി ജയരാജന് എതിരെ ഉയർന്നിരിയ്ക്കുന്ന ആരോപണം ഗുരുതരമാണെന്ന നിലപാടിലാണ് പി.ബി യിലെ ഭൂരിപക്ഷം അംഗങ്ങളും.

വിഷയം ഇന്നത്തെ പൊളിറ്റ് ബ്യൂറോ യോഗം പരിഗണിയ്ക്കും. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ഇ.പി. ജയരാജൻ വിവാദം പോളിറ്റ് ബ്യൂറോ പരിഗണിയ്ക്കുക.വിശദമായ ചർച്ചയിലേക്ക് കടന്നാൽ സംസ്ഥാന സെക്രട്ടറിയിൽ നിന്ന് വിശദാംശങ്ങൾ തേടും.

നിലവിൽ നേരിട്ട് ഇടപെടാതെ വിഷയം വിലയിരുത്തുക മാത്രമാണ് കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം. അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര നേതൃത്വം ഇടപെടില്ല.ജനുവരിയിൽ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം പരിഗണിച്ചേക്കും

Advertisement