‘മുസ്ലിം ലീഗിൻറെ പാവപ്പെട്ട അണികൾക്ക്,അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി കണ്ണൂരിലെ അഡ്വ. ടി പി ഹരീന്ദ്രൻ

Advertisement

കണ്ണൂര്‍.അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി കണ്ണൂരിലെ അഭിഭാഷകൻ അഡ്വ. ടി പി ഹരീന്ദ്രൻ. പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടു. അന്നത്തെ കണ്ണൂർ ജില്ലാ പോലീസ് മേധാവിയെ വിളിച്ച് ഇക്കാര്യം നിർദ്ദേശിച്ചതായും ടി പി ഹരീന്ദ്രൻ ആരോപിച്ചു. ഫേസ് ബുക്കിലെ കുറിപ്പിലും പിന്നീട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും ഹരീന്ദ്രന്‍ നിലപാടുകള്‍ആവര്‍ത്തിച്ചു.

അരിയിൽ ഷുക്കൂർ വധക്കേസിൽ ആദ്യഘട്ടത്തിൽ പോലീസിന് നിയമോപദേശം നൽകിയ അഭിഭാഷകനാണ് ടി പി ഹരീന്ദ്രൻ. കേസിൽ പി ജയരാജനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അന്നത്തെ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ നായരെ വിളിച്ച് കൊലക്കുറ്റം ചുമത്തരുതെന്ന് നിർദ്ദേശിച്ചു. ജില്ലാ പോലീസ് മേധാവി ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുമായി സംസാരിക്കുന്നതിന് ദൃക്സാക്ഷിയായി. ഗൂഢാലോചന കുറ്റം, കുറ്റകൃത്യം നടക്കുന്നു എന്നറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പായി മാറിയെന്നും സമ്മർദ്ദത്തിന്റെ തുടർച്ചയാണിതെന്നും ടിപി ഹരീന്ദ്രന്‍റെ ആരോപണം.

കണ്ണൂരിലെ പ്രമുഖ പ്രഭാഷകനായ ഹരീന്ദ്രൻ ആദ്യം സിപിഎമ്മിലായിരുന്നു. പാർട്ടിയുമായി തെറ്റിയതോടെ സി എം പി യിലും പിന്നീട് കോൺഗ്രസിലും എത്തി. കെ സുധാകരൻ അടക്കമുള്ള നേതാക്കളുമായും വ്യക്തിപരമായ അടുപ്പം. ലീഗിൽ രൂപപ്പെട്ട വിഭാഗീയതക്കും ആരോപണം ഇന്ധനം പകരും. അപവാദപ്രചരണമെന്നും ആരോപണം അസംബന്ധമെന്നും ലീഗ് ജില്ലാ നേതൃത്വം പ്രതികരിച്ചു.

Advertisement