വൈദേകം റിസോർട്ടിന്റെ നിർമ്മാണം,പരിസ്ഥിതി ആഘാത പഠനം നടത്താതെ

Advertisement

കണ്ണൂര്‍ . പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിന്റെ നിർമ്മാണമെന്ന് റിപ്പോർട്ട്. അന്തൂർ നഗരസഭ നിർമ്മാണ അനുമതി നൽകിയതിനാൽ സ്റ്റോപ്പ് മെമ്മോ നൽകേണ്ടതില്ലെന്ന തളിപ്പറമ്പ് തഹസിൽദാരുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. പാരിസ്ഥിതികാഘാത സാധ്യത സാങ്കേതിക വകുപ്പിലെ ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിപ്പിക്കാമെന്ന് തഹസിൽദാരുടെ റിപ്പോർട്ട് പറയുന്നു.

2018 മാർച്ചിൽ തളിപ്പറമ്പ് തഹസിൽദാർ കണ്ണൂർ ജില്ലാ കലക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പാണ് പുറത്തുവന്നത്. കണ്ണൂർ മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചു നിരത്തിയുള്ള നിർമ്മാണം കനത്ത പാരിസ്ഥിതിക അഘാതത്തിന് കാരണമാകുമെന്നായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരാതി. 2018 ല്‍ അന്നത്തെ ജില്ലാ കലക്ടർക്കാണ് പരാതി നൽകിയത്. ഇതിനെ തുടർന്ന് തളിപ്പറമ്പ് തഹസിൽദാർ കണ്ണൂർ കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് പരിസ്ഥിതി ആഘാതസാധ്യത സാങ്കേതിക വകുപ്പിലെ ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിപ്പിക്കാമെന്ന് പറയുന്നത്.

നിർമ്മാണത്തിന് ആന്തൂർ നഗരസഭ അനുമതി നൽകിയിട്ടുണ്ട്. കുന്നിടിക്കുന്ന മണ്ണ് പുറത്തേക്ക് കൊണ്ടുപോകുന്നില്ല. പരിസരവാസികൾ പരാതി ഉന്നയിച്ചിട്ടില്ല. തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിർമ്മാണ പ്രവർത്തിക്ക് സ്റ്റോപ് മെമ്മോ നൽകേണ്ടതില്ലെന്ന് തഹസിൽദാർ കലക്ടർക്കു റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ നിർമ്മാണ പ്രവർത്തിക്ക് അനുമതി നൽകി. എന്നാൽ ഈ വിഷയത്തിൽ പിന്നീട് കാര്യമായ പരിശോധനകൾ ഒന്നും നടന്നില്ലെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആരോപണം

Advertisement