കണ്ണൂർ വിമാനത്താവളത്തിൽ 1 കോടി രൂപ മൂല്യമുള്ള സ്വർണ്ണം പിടികൂടി

Advertisement

കണ്ണൂർ. വിമാനത്താവളത്തിൽ 1 കോടി രൂപ മൂല്യമുള്ള സ്വർണ്ണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ കാസർകോട് സ്വദേശി അർഷാദ് മൊവ്വലിനെ കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തു. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1043 ഗ്രാം സ്വർണ്ണമാണ് അർഷാദിൽ നിന്ന് പിടികൂടിയത്. വിമാനത്താവള ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം സ്വർണവും പിടികൂടി. പേസ്റ്റ് രൂപത്തിൽ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം

Advertisement