പാലക്കാട്. വീടുകളില്‍ നഗ്നനായെത്തി മോഷണം നടത്തിയിരുന്നയാള്‍ പിടിയില്‍.നിരവധി മോഷണക്കേസിലെ പ്രതിയും പിടികിട്ടാപ്പുളളിയുമായ ചെമ്പലോട് മോഹനനാണ് പിടിയിലായത്.നഗ്നനായി ശരീരത്തില്‍ എണ്ണതേച്ചാണ് ഇയാള്‍ മോഷണത്തിന് എത്തിയിരുന്നത്. ഏതെങ്കിലും ലൊക്കേഷനിലെത്തി വസ്ത്രങ്ങള്‍ സുരക്ഷിതമായി വച്ച് നഗ്നനായി ഇറങ്ങും. നഗ്നരൂപത്തെ പിടികൂടാന്‍ വീട്ടുകാര്‍ അറയ്ക്കും. പലരും ഭയപ്പെടുകയും ചെയ്യും . ഇതാണ് ഇയാളുടെ വിജയം.
വീടുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളിലെ വിലപിടിപ്പുളള വസ്തുക്കളാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്.പാലക്കാട് നഗരം കേന്ദ്രീകരിച്ച് മോഷണങ്ങള്‍ പെരുകിയതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. പാലക്കാട് നോര്‍ത്ത്,സൗത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്