ഉമ്മൻ ചാണ്ടിയുടെ ചിത്രം വെട്ടി; കോട്ടയത്ത് വീണ്ടും പോസ്റ്റർ വിവാദം

Advertisement

കോട്ടയം: ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതോടെ കോട്ടയത്ത് വീണ്ടും ഗ്രൂപ്പ് തർക്കം. നാളെ കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽനിന്നാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്.

തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണു നടപടിക്കു പിന്നിലെന്നാണ് സൂചന. ഉമ്മൻ ചാണ്ടി അനുകൂലികൾ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചു. വിവാദത്തിന്റെ ആവശ്യമില്ലെന്നും പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്ററിൽ വച്ചതെന്നുമാണ് ഡിസിസിയുടെ വിശദീകരണം.

Advertisement