ക്രിസ്മസ് ഈ തീരത്തുകാര്‍ക്ക് നടുക്കുന്ന ഓര്‍മ്മയാണ്

Advertisement

കേരള തീരത്ത് രക്ഷസത്തിരമാലകള്‍ സര്‍വനാശം വിതച്ചതിന്‍റെ ഓര്‍മ്മദിനം ഇന്ന്. 18 വർഷം മുനമ്പാണ് അന്നോളം കേട്ടറിവില്ലാത്ത സുനാമിഎന്ന ഭീകരത്തിരകള്‍ കേരളത്തിന്‍റെ കടലോരത്തെ ആലപ്പാടിനെയും അഴീക്കലിനെയും ലക്ഷ്യമിട്ട് പാഞ്ഞടുത്തത്. ലോകമാകെ 3 ലക്ഷത്തിലധികം മനുഷ്യജീവനുകളാണ് മഹാ ദുരന്തം കൊണ്ടുപോയത്. 236 പേരാണ് സുനാമി തിരമാലയിൽ കേരളത്തിൽ മരിച്ചത്.

നടുക്കുന്ന ഒരോര്‍മ്മയാണ് അഴീക്കലിലും ആലപ്പാട്ടുമുള്ളവര്‍ക്ക് ക്രിസ്മസ്. 2004 ഡിസംബർ 26. ക്രിസ്മസ് ആലസ്യത്തില്‍ കടലില്‍ പോയവര്‍ വളരെ കുറവ്. ആളുകള്‍ അലസരായി തീരത്ത് ചീട്ടുകളിയിലും വലപ്പണിയിലും ഏര്‍പ്പെട്ടവര്‍ കുഞ്ഞുങ്ങളെ കുളിപ്പിച്ച് തൊട്ടിലില്‍ ഉറക്കി സൊറപറയാനിരുന്ന അമ്മമാര്‍. അപ്പോളാണ് കടല്‍ ഏറെ ദൂരം പിന്നോട്ട് വലിയുന്നത് അവര്‍ ശ്രദ്ധിച്ചത്. വല്ലാത്ത ശാന്തതയും. പിന്നീടാണ് കടല്‍ തെങ്ങോളം പൊക്കത്തില്‍ കയറിവന്നത്, അതില്‍ എല്ലാം മുങ്ങിപ്പോയി പിന്നോക്കം പോയ കടല്‍ പ്രിയപ്പെട്ട ജീവനുകളും വീടും സമ്പാദ്യവും എല്ലാം തകര്‍ത്തു. ഇൻഡോനേഷ്യയിലെ സുമാത്രയിൽ രൂപം കൊണ്ട ഭൂകമ്പം ലോകമാകെ സുനാമിത്തിരയായി. കേരളത്തിൽ മാത്രം 236 പേരുടെ ജീവൻ കടലെടുത്തു. ഏറെപ്പേരും കൊല്ലം ജില്ലയിലെ അഴീക്കലുകാരായിരുന്നു. 143 മനുഷ്യരെയാണ് ആ നാട്ടിൽ നിന്ന് സുനാമി കവർന്നത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കേരളം കൂടാതെ കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നീവിടങ്ങളിലും സുനാമി ദുരന്തം വിതച്ചു.

Advertisement