സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞ് വീരമൃത്യു വരിച്ച മലയാളി ജവാന് വൈശാഖിന്റെ സംസ്ക്കാരം ഇന്ന്.രാവിലെ എട്ട് മണിവരെ മാത്തൂരിലെ വീട്ടിലും തുടര്‍ന്ന് ചുങ്കമന്ദം യു.പി സ്ക്കൂളിളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ തിരുവില്യാമല പാമ്പാടി ഐവര്‍മഠം ശ്മാശനത്തിലാണ് സംസ്ക്കാരചടങ്ങുകള്‍ നടക്കുക.
ഇന്നലെ വൈകീട്ടോടെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സൈനിക അകമ്പടിയോടെ റോഡ് മാര്‍ഗ്ഗം വാളയാറിലേക്കെത്തിച്ചു.മന്ത്രി എംബി രാജേഷ് മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി മാത്തൂരിലേക്ക് എത്തുകയായിരുന്നു.