കൊല്ല. പേഴ്സണല്‍ സ്റ്റാഫിനുവേണ്ടി കെഎംഎംഎലില്‍ അട്ടിമറി നടത്തിയതായി ഇപി ജയരാജനെതിരെ ആരോപണം. ഇപി ജയരാജനെതിരായി പാര്‍ട്ടി മുമ്പാകെ ആരോപണമെത്തുമ്പോള് കൊല്ലത്തുനിന്നും മോശമല്ലാത്ത കേസ് ഉണ്ടാകുമെന്നാണ് സൂചന.
കെഎംഎംഎലില്‍ നിയമനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ ഹൈക്കോടതിയില്‍ നടക്കുന്നുണ്ട് രണ്ടിലും പുള്ളി ഇപി ജയരാജനാണെന്ന ആരോപണം കൊല്ലത്തെ പാര്ട്ടിക്കുമുമ്പാകെയുണ്ട്. കെഎംഎംഎലില്‍ ഖലാസിനിയമനത്തിന് യോഗ്യത മറികടന്നു നിയമനം നടത്തിയതാണ് ആദ്യ കേസ്.
ഈപി ജയരാജന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഷിബു എന്നയാളെ ഖലാസിയായി കെഎംഎലില് നിയമിച്ചതാണിത്. തിരുവനന്തപുരത്തെ ഒരു ഏരിയാ സെക്രട്ടറിയുടെ ബന്ധുവായ ഷിബുവിന് എട്ടുവര്‍ഷത്തെ എക്സ്പീരിയന്‍സ് ഉണ്ടെന്ന് കാണിച്ചാണ് ജോലി തരപ്പെടുത്തിയതെന്നും യഥാര്‍ഥത്തില്‍ ഇതില്‍ പറയുന്ന കാലയളവില്‍ ഇയാള്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ജോലി ചെയ്യുകയായിരുന്നുവെന്നുമാണ് എതിര്‍കക്ഷിയായ ഉദ്യോഗാര്‍ഥി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി. എട്ടുവര്‍ഷം പ്രവര്‍ത്തി പരിചയമുണ്ടെങ്കിലേ ജോലിക്ക് യോഗ്യതയുള്ളു എന്നതിനാലാണിത്.. വിദേശ രാജ്യത്ത് ജോലിപരിചയമുണ്ടെന്നുള്ള വ്യാജരേഖയാണ് നല്‍കിയതെന്നും അപേക്ഷ നല്‍കിയതുപോലും അതിനുള്ള സമയം കഴിഞ്ഞശേഷം തിരുകിക്കയറ്റിയതാണെന്നും ആക്ഷേപമുണ്ട്.
പേഴ്സണല്‍ ഓഫീസര്‍ ട്രയിനിയുടെ പോസ്റ്റിലേക്കുള്ള നിയമനത്തില്‍ മന്ത്രിയുടെ ഇടപെടലാണ് മറ്റൊരു കേസ്.ഇന്ര്വ്യൂവിലടക്കം ഒന്നാം സ്ഥാനക്കാരി ആയആളെ മറികടന്ന് ആറാം സ്ഥാനക്കാരിയെ ആളെ നിയമിച്ചതാണ് അടുത്തകേസ്. ഈ കേസും ഹൈക്കോടതിയിലാണ്. ഇതിന്റെ പേരില്‍ സാമ്പത്തിക ആരോപണമടക്കം ഉയര്‍ന്നതാണ്. ആലപ്പുഴ നിന്നുള്ള പാര്‍ട്ടി കുടുംബത്തില്‍പെട്ടയാളാണ് ടെസ്റ്റും അഭിമുഖവും ഗ്രൂപ്പു ഡിസ്ക്കഷനുമടക്കം പാസ് ആയിവന്നത്. ഈ ആളെ തള്ളി അനര്ഹയെ നിയമിച്ചത് സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളായ ജി സുധാകരന്, സിഎസ് സുജാത എന്നിവര്‍ ഇടപെട്ട് പരിഹാരത്തിന് ശ്രമിച്ചെങ്കിലും മന്ത്രിയുടെ ഇടപെടലിലാണ് അത് നടക്കാതെ പോയത്.
ഇത് പിന്നീട് ഹൈക്കോടതിയിലെത്തുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം രണ്ടാമത് അഭിമുഖം നടത്തിയതിലും തിരിമറി നടത്തിയതായി പരാതിക്കാരി കോടതിയില്‍ പറഞ്ഞു. ടെസ്റ്റില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ആള്‍ക്ക് അഭിമുഖ മാര്‍ക്ക് പരമാവധി ചുരുക്കിയും താല്പര്യമുള്ള ആള്‍ക്ക് അഭിമുഖത്തിന് നല്കാവുന്ന പരമാവധി മാര്‍ക്കിന്റെ ചട്ടം മറികടന്ന് മാര്‍ക്കു നല്‍കിയുമാണ് രണ്ടാമത് റാങ്ക് പട്ടിക തയ്യാറാക്കിയത്. എന്നാലിത് കോടതിമുമ്പാകെ എത്തിച്ചായിരുന്നു എതിര്‍കക്ഷിയുടെ വാദം. മന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ അന്ന് വിവാദമായിരുന്നു.
പി ജയരാജന് ഇപി ജയരാജനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇതും ചര്ച്ചയിലെത്തുമെന്ന് ഉറപ്പാണ്.