മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു

Advertisement

തൊടുപുഴ. നാളിയാനിയിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ടാപ്പിംങ് കത്തിക്ക് കഴുത്തില്‍കുത്തേറ്റ് ഒരാൾ മരിച്ചു. നാളിയാനി കൂവപ്പള്ളി സ്വദേശി ഇടശ്ശേരിയിൽ സാം ജോസഫാണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തു. ജിതിൻ പത്രോസ് , ആഷിക് ജോർജ്, പ്രിയൻ പ്രേമൻ എന്നിവരാണ്
പിടിയിലായത്. റബ്ബർ വെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് സാം ജോസഫിൻ്റെ
കഴുത്തിൽ കുത്തിയെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisement