സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വർധന. തുടർച്ചയായ നാലാം ദിവസം ആണ് സ്വർണവില വർധിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,945 രൂപയും പവന് 39,560 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 4,925 രൂപയിലും പവന് 39,400 രൂപയിലുമാണ് വ്യാപാരം നടന്നത്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് 4,875 രൂപയിലും 39,000 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് 4,855 രൂപയിലും 38,840 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതോടെ നാല് ദിവസം കൊണ്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വർധിച്ചു.

Advertisement