കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് ഇനി തലസ്ഥാനത്ത്,പ്രത്യേകതകളിതാ

തിരുവനന്തപുരം .കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ്
ഇനി തലസ്ഥാനത്ത്.തിരുവനന്തപുരം ലുലു മാളിലാണ് പി.വി.ആർ സൂപ്പർപ്ളെക്സ് ഡിസംബർ അഞ്ച് മുതൽ പ്രവർത്തനം ആരംഭിക്കുക.സൂപ്പർപ്ലക്സിന്റെ ഉത്ഘാടനം
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ.യുസഫ് അലി,പി.വി.ആർ ലിമിറ്റ്ഡ് മാനേജിംഗ് ഡയറക്ടർ അജയ് ബിജ്ലി എന്നിവർ നിർവഹിച്ചു.

നൂതന സിനിമാ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന 12-സ്‌ക്രീന്‍ സൂപ്പർപ്ളക്സാണ് തലസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നത്. IMAX, 4DX തുടങ്ങിയ അന്താരാഷ്ട്ര ഫോർമാറ്റുകളിലുള്ള സിനിമ ആസ്വാദനമാണ്
പ്രത്യേകത.

12 സ്‌ക്രീനുകളില്‍ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ ലക്സ് കാറ്റഗറിയിലാണ്.പി വി.ആർ സൂപ്പർപ്ളെക്സ് തലസ്ഥാനത്തെ ലുലു മാളിനെ മികച്ച വിനോദ കേന്ദ്രമാക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ.യുസഫ് അലി പറഞ്ഞു.

ലോകനിലവാരമുള്ള സിനിമാറ്റിക് അനുഭവം യഥാർഥ്യമാക്കുമെന്ന് പി.വി.ആർ ലിമിറ്റ്ഡ് മാനേജിംഗ് ഡയറക്ടർ അജയ് ബിജിലി പറഞ്ഞു. സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ് ലക്ഷ്വറി സക്രീനുകളായ LUXEയുടെ മറ്റൊരു ആകർഷണം.ലോകം കാത്തിരിക്കുന്ന അവതാർ സിനിമ ഉൾപ്പടെ സൂപ്പർപ്ലക്സിൽ വിസ്മയ കാഴ്ചയാകും.

Advertisement