തിരുവനന്തപുരം. തലസ്ഥാനത്ത് വീണ്ടും മ്യൂസിയം മോഡല്‍ ആക്രമണം. പ്രതി പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് അക്രമം

വഞ്ചിയൂർ കോടതിക്ക് സമീപമുള്ള റോഡിലാണ് യുവതിക്കു നേരെ അതിക്രമം നടന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിക്ക് നേരെയാണ് രാവിലെ ആക്രമണമുണ്ടായത്.പ്രഭാത സവാരിക്കിറങ്ങിയപ്പോൾ സ്‌കൂട്ടറില്‍ എത്തിയ ആള്‍ ആക്രമിക്കുകയായിരുന്നു.

സ്കൂട്ടറില്‍ പ്രതി പോകുന്ന ദൃശ്യം.

പിന്നിലൂടെ എത്തി ആക്രമിച്ചു,യുവതി വീണ് പരുക്കേറ്റു. നിരവധി വീടുകളുള്ള സ്ഥലമാണിത് ഇവിടെ പതുങ്ങിനിന്നാണ് ആക്രമണം. എന്നാല്‍ ഇയാള്‍ സ്ഥലത്തെത്തുന്ന സിസിടിവി ദൃശ്യം ലഭിച്ചു. അതില്‍നിന്നും സ്കൂട്ടറിന്‍റെ നമ്പരും വ്യക്തമായി. പ്രതിയെ കൃത്യമായി വീട്ടില്‍നിന്നും ഉച്ചയോടെ പിടികൂടുകയായിരുന്നു. പിടിയിലായത് കരുമം ഇടഗ്രാമം പണയില്‍ ശ്രീജിത്ത്‌ ആണ് അറസ്റ്റിലായത്.

സംഭവത്തിൽ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു.