ഇതുണ്ടോ, പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല

ഈ സാധനം വീട്ടിലുണ്ടോ, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല! എല്ലാ വീട്ടിലും മിക്കവാറും കാണുന്ന സാമഗ്രികള്‍ ഉപയോഗിച്ചാണീ മാജിക്
എല്ലാക്കാലത്തും വീട്ടില്‍ കുടി പാര്‍ക്കുന്ന ചില ശല്യക്കാരുണ്ട്. പല്ലി, പാറ്റ, ഉറുമ്പ് തുടങ്ങിയവയുടെ ശല്യം വീടുകളിൽ ഒഴിവാക്കുന്നത് പലപ്പോഴും അസാധ്യമാണ്. പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഇവയുടെ ശല്യം ഇല്ലാതാക്കാൻ പറ്റാത്തവർക്ക് ആയി ഏറ്റവും എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വീട്ടിൽ സുലഭമായി കണ്ടു വരുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ പല്ലി, പാറ്റ എന്നിവയെ തുരത്താം


ചെറിയ ഒരു ബൗളില്‍ കുറച്ച് വിക്സ് എടുക്കുകയാണ് ആദ്യപടി. നമ്മൾ പനിക്ക് മറ്റും ഉപയോഗിക്കുന്ന വിക്സ് തന്നെയാണ് ഇതിനായി എടുക്കേണ്ടത്. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയോ ബേക്കിംഗ് പൗഡറോ ഇട്ട് കൊടുക്കാം. രണ്ടിൽ ഏതായാലും ഒരു ഗുണം തന്നെയാണ് ലഭിക്കുന്നത്. അതിനുശേഷം ഇതിലേക്ക് ഇതൊന്ന് മിക്സ് ചെയ്ത്
പേസ്റ്റ് രൂപത്തിലാക്കാൻ പാകത്തിന് ഒരു നാരങ്ങയുടെ പകുതി നീര് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. രണ്ടോ മൂന്നോ ടേബിൾ സ്പൂൺ നാരങ്ങാനീര് ഇതിന് മതിയാകും. അതിനു ശേഷം ഇത് നന്നായി ഒന്ന് മിക്സ് ചെയ്യുക. ശേഷം മറ്റൊരു വലിയ ബൗളിലേക്ക് ഇത് മാറ്റി 500 എം എൽ ചെറു ചൂടു വെള്ളം ഒഴിച്ചു കൊടുക്കാം.ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പാറ്റയും പല്ലിയും അധികമായി കാണപ്പെടുന്ന സ്ഥലത്ത്സ്പ്രേ ചെയ്തു കൊടുക്കാം. ശല്യക്കാരുടെ ശല്യം ഇനി ഏറെ നാളേക്കുണ്ടാവില്ല.

Advertisement

1 COMMENT

  1. ഒരു പ്രയോജനവും ഇല്ല… ഈ ച്ച പോകില്ല… ഞാൻ ചെയ്തുനോക്കി

Comments are closed.