തൊണ്ടവേദനയും പനിയും ഭയന്ന് ഐസ്ക്രീം ഒഴിവാക്കുന്നവര്‍ക്ക് ഇനി ഐസ്ക്രീം രുചിക്കാം, ഈ വിദ്യ ചെയ്താല്‍ മതി

Advertisement

ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവരില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രായഭേദമന്യേ ആളുകള്‍ക്ക് ഐസ്‌ക്രീം ഇഷ്ടമാണ്. നല്ലഒരപ സദ്യപോലും അവസാനിക്കുന്നത് ഐസ്‌ക്രീം നുണഞ്ഞാണ്.

തണുപ്പും മധുരവും ഒരുമിക്കുന്നതിന്റെ സുഖം മൂലം വേനല്‍ക്കാലത്ത് പലരും ഐസ്‌ക്രീം പതിവായി കഴിക്കാറുണ്ട്.. എന്നാല്‍ ഐസ്‌ക്രീം ഇഷ്ടമാണെങ്കിലും അത് കഴിക്കാതെ ഒഴിവാക്കുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്. കഴിച്ചയുടനെ ഒച്ച അടച്ചു പോകുന്നവരും തൊണ്ട ഇടറുന്നവരും കഫക്കെട്ടും പനിയും വരുന്നവരും ആണ് ഇക്കൂട്ടര്‍. ചിലര്‍ക്ക് ഒറ്റഐ സ്‌ക്രീം മതി കഫക്കെട്ട് ഉണ്ടാകാന്‍. ഇത്തരക്കാര്‍ ഈ പ്രശ്‌നങ്ങളെ ഭയന്ന് ഐസ്‌ക്രീം തൊടുകയില്ല. ഇഷ്ടമാണെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ പരിഗണിച്ചാണ് ഇത്തരത്തില്‍ ഐസ്‌ക്രീം വേണ്ടെന്ന് വെയ്ക്കുന്നത്. ചിലര്‍ ഇതിനെ അവഗണിച്ച് കൊതിക്കുപിമ്‌പേ പോകുകയ.ും അസുഖം ഏറ്റുവാങ്ങുകയും ചെയ്യും


അന്നനാളവും തൊണ്ടയുമൊക്കെ ഏറെ സെന്‍സിറ്റീവ് ആയവര്‍ക്ക് ആണ് പ്രശ്നം. തണുപ്പേറിയ വിഭവങ്ങള്‍ കഴിക്കുമ്‌ബോള്‍ ഇത്തരക്കാര്‍ക്ക് പെട്ടെന്ന് ഇന്‍ഫെക്ഷന്‍ സംഭവിച്ചേക്കാം. തൊണ്ടവേദന വരുമെന്ന് കരുതി ഇവര്‍ ഐസ്‌ക്രീം ഒഴിവാക്കുന്നു. ഇക്കൂട്ടര്‍ക്ക് രുചി ഒഴിവാക്കാതെ ഒരു ചെറുവിദ്യയിലൂടെ ഈ പ്രതിസന്ധി മരി കടക്കാവുന്നതാണ്.
നിങ്ങള്‍ ഇഷ്ടപ്പെട്ട ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ചെറുചൂടുള്ള വെള്ളം കുടിക്കുക. ചൂടുവെള്ളം ഊതിയൂതി കുടിച്ചാല്‍ തൊണ്ടയില്‍ അണുബാധയുണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു. അതുവഴി തൊണ്ടയ്ക്ക് പ്രശ്‌നമുണ്ടാകാനുള്ള സാധ്യതയും ഇല്ലാതാകുന്നു.

ചൂടുവെള്ളം കുടിക്കുന്നതിന് പകരം ചൂടുള്ള മറ്റെന്തെങ്കിലും വിഭവങ്ങള്‍ കഴിച്ചാലും മതിയാകും. ഉദാഹരണമായി ഐസ്‌ക്രീം കഴിച്ചതിന് തൊട്ടുപിന്നാലെ ചൂട് ചോറ് അല്‍പം എടുത്ത് കഴിക്കാവുന്നതാണ്. രണ്ട് ഉരുള ചോറുണ്ടാലും അണുബാധയുണ്ടാകുന്നത് തടയാം. കറികളൊന്നും ചേര്‍ക്കാതെ തന്നെ ചോരുള കഴിക്കുന്നതാണ് നല്ലത്. അതുമല്ലെങ്കില്‍ ചൂടുള്ള ചായ, കോഫി എന്നിവയും കുടിക്കാം.. എന്തായാലും ഐസ്‌ക്രീം കഴിച്ചയുടനെയാണ് ഇത് ചെയ്യേണ്ടത്.

നെല്ലിക്ക, ലൂബിക്ക തുടങ്ങിയ പുളിയുള്ള കായകള്‍ ഉപ്പിലിട്ടോ അല്ലാതെയോ ഒക്കെ കഴിക്കുന്നതും ഒരു പരിധി വരെ സഹായിക്കും. ഏതായാലും ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഐസ്‌ക്രീം ഒഴിവാക്കിയ ആളുകള്‍ ചോക്ടറുടെ ഉപദേശം വാങ്ങി മാത്രം ഇത്തരം പരീക്ഷണം നടത്തുന്നതാണ് ഉചിതം.

Advertisement