തൊഴിൽ നിഷേധം തെറ്റ്, നടൻ ശ്രീനാഥ് ഭാസിയുടെ വിലക്കിൽ മമ്മൂട്ടി

കൊച്ചി.തൊഴിൽ നിഷേധം തെറ്റാണെന്ന് നടൻ ശ്രീനാഥ് ഭാസിയുടെ വിലക്കിൽ മമ്മൂട്ടി. വിലക്കാൻ പാടില്ലായിരുന്നു. വിലക്ക് മാറ്റിയെന്നാണ് തന്റെ ധാരണയെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയിൽ റോഷാക്ക് സിനിമയുടെ പ്രൊമോഷൻ വാർത്താ സമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. എന്നാൽ, ശ്രീനാഥ്‌ ഭാസിക്കെതിരായ വിലക്ക് നിലനിർത്താനാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം.

മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, അനിശ്ചിത കാലത്തേക്കാണ് വിലക്കെന്നും നിർമാതാക്കൾ വ്യക്തമാക്കി. ഓൺലൈൻ അവതാരകയോട് അഭിമുഖത്തിനിടെ മോശമായി സംസാരിച്ചെന്ന ആരോപണത്തിലാണ് ശ്രീനാഥ് ഭാസിക്ക് നിർമാതാക്കളുടെ സംഘടനയുടെ വിലക്ക്.

Advertisement