ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ആഭ്യന്തരവകുപ്പിന് രൂക്ഷ വിമർശനം.ആഭ്യന്തര വകുപ്പ് അമ്പേ പരാജയം മന്ത്രി ജി ആർ അനിലിന് പോലും നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.സിപിഐ ,സിപിഎമ്മിൻറെ അടിമയാകരുത്.കൃഷി വകുപ്പിൻറേത് മോശം പ്രവർത്തനം, കൃഷിവകുപ്പിൻറെ പ്രവർത്തനം പാർട്ടി പരിശോധിക്കണം ഫാസിസത്തിനെതിരെ പാർട്ടി ശക്തിപ്പെടുത്താൻ ശ്രമിക്കണം അല്ലാതെ നേതാക്കളുടെ ഭാവി രക്ഷപ്പെടുത്തുവാനല്ല ശ്രമിക്കേണ്ടത്.

സിപിഐ ദേശീയ നേതൃത്വം അമ്പേ പരാജയമെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കാനുള്ള ഐഡിയ പറയണം. ബദൽ എന്ന ലക്ഷ്യം പിന്നീടാകം. ആകർഷകമായ കേന്ദ്ര നേതൃത്വം വേണമെന്നും ആവശ്യമുയർന്നു.ശ്രീറാം വെങ്കിട്ടരാമന് നിയമനം കൊടുത്തത് ആരുടെ തീരുമാനമെന്നും ചോദ്യമുയർന്നു, പ്രതിഷേധം കടുത്തപ്പോ പിൻമാറേണ്ടിവന്നത് റവന്യു വകുപ്പിന് നാണക്കേടായി .സിപിഎം വകുപ്പുകൾ പിടിച്ച് വാങ്ങുംപോലെ പ്രവർത്തിക്കുന്നുവെന്നും വിമർശനം ഉയർന്നു.കൃഷി മന്ത്രി പി ,പ്രസാദിനെതിരെയും സമ്മേളനപ്രതിനിധികൾ കടുത്ത വിമർശനമുന്നയിച്ചു

Advertisement