സമൂഹത്തില്‍ മാരകവേഗതയില്‍ പടരുന്ന ലഹരി നിങ്ങളുടെ വീട്ടിലെത്തിയോ എന്നറിയാം, ഇങ്ങനെ

മയക്കുമരുന്ന് സമൂഹത്തില്‍ മാരകതോതില്‍ പടര്‍ന്നു പിടിക്കുകയാണ്. നിങ്ങളുടെ വീട്ടിലോ എന്ന് ചോദിച്ചാല്‍ ഹേയ് എന്ന് പറഞ്ഞ് തോളുകുലുക്കി നിഷേധിക്കാന്‍ വരട്ടെ. രക്ഷിതാക്കളുടെ പൂര്‍ണ ശ്രദ്ധ ഇക്കാര്യത്തിലുണ്ടായാലേ നമ്മുടെ വരുംതലമുറയേ ഈ വിപത്തില്‍നിന്നും അകറ്റി നിര്‍ത്താനാവൂ. മാരക ലഹരിയെ സമൂഹത്തില്‍നിന്നും അകറ്റിനിര്‍ത്തേണ്ടത് കേവലം ഉദ്യോഗസ്ഥരുടെ ചുമതലയല്ല. കണ്ണും കാതും തുറന്ന് മാതാപിതാക്കള്‍ പോരാടാനിറങ്ങണം. ഒരിക്കല്‍ പോലും അതിന്‍റെ നിഴല്‍ നമ്മുടെ കുട്ടിക്കു മേല്‍ വീഴില്ല എന്ന് പ്രതിജ്ഞ എടുക്കണം. കുട്ടികളോട് കൂടുതല്‍ അടുക്കണം.അവരോട് തുറന്നു സംസാരിക്കണം. വിദഗ്ധരുടെ ഉപദേശം ഇങ്ങനെ

കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നറിയാനുള്ള ചില വഴികൾ. കു ട്ടികളെ സ്നേഹപൂർവം നിരീക്ഷിച്ചാ ലേ ഇത് തിരിച്ചറിയാൻ കഴിയു

  1. നന്നായി ഇടപെട്ടുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഉൾവലിയുന്നു. ദീർഘ നേരം അടച്ചി രിക്കുന്നു. വീട്ടുകാരോടു പോലും സംസാരിക്കുന്നില്ല.
  2. പെരുമാറ്റത്തിൽ പൊടുന്നനെയുള്ള വ്യത്യാസം ചെ റിയ ശബ്ദങ്ങൾ പോലും അസഹിഷ്ണുത ഉണ്ടാക്കു ന്നു. പേരു വിളിക്കുമ്പോൾ പോലും പൊട്ടിത്തെറിക്കു ന്നു. ദേഷ്യം നിയന്തിക്കാനാകാതെ വീട്ടിലെ പലതും തല്ലിപ്പൊട്ടിക്കുന്നു. മാതാപിതാക്കളെയോ സഹോദര ങ്ങളെയോ അടിക്കാൻ ശ്രമിക്കുന്നു.
  3. ശരീരത്തിലെ മുറിപ്പാടുകൾ കുത്തിവയ്ക്കെടുത്തതു പോലുള്ള പാടുകൾ.
  4. കണ്ണുകളുടെ ചുവപ്പ്.
  5. ഉറക്കത്തിന്റെ സമയക്രമത്തിലുള്ള മാറ്റം.
  6. പഠനത്തിൽ പെട്ടെന്നുള്ള മാറ്റം.
  7. പഴയ സുഹൃത്തുക്കളോടു താൽപര്യം നഷ്ടമായി പുതിയ സുഹൃത്തുക്കൾ വരുന്നു. അവരെക്കുറിച്ച് ചോ ദിക്കുമ്പോൾ വ്യക്തമായ മറുപടി ഉണ്ടാകില്ല.
  8. ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുക.
  9. പകൽ സമയത്ത് മയക്കത്തിന്റെയും ക്ഷീണത്തിന്റെ യും ലക്ഷണങ്ങൾ. നടക്കുമ്പോൾ ആടുന്നു.
  10. നന്നായി ആസ്വദിച്ചു കഴിച്ചിരുന്നവർക്ക് ഭക്ഷണം വേണ്ടാതാകുന്നു. ചിലർക്ക് അമിതമായ വിശപ്പ് ഉണ്ടാ കുന്നു. ചിലർ മധുരം ഒരുപാടു കഴിക്കുന്നു.
  11. ചിത്ത ഭ്രമത്തിന്റെ ലക്ഷണങ്ങൾ, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നു. ഇല്ലാത്ത കാഴ്ചകൾ കാണുന്നു.
  12. വിഷാദാവസ്ഥ പ്രകടിപ്പിക്കുന്നു. സംഭാഷണങ്ങളിൽ വിമുഖത.
  13. ഒന്നും ചെയ്യാനുള്ള താൽപര്യമില്ലായ്മ (അമോട്ടി വേഷനൽ സിൻഡ്രോം) കാണിക്കുന്നു.

14.ശക്തമായ തലവേദന, ശരീരം വലിഞ്ഞു മുറുകുന്ന പോലെ തോന്നുന്നു അക്രമാസക്തനാകുന്നു.

15 വിറയൽ, നെഞ്ചിടിപ്പു കൂടുക,ദേഷ്യം വരുക

ഇവ നോക്കി മനസിലാക്കുക,ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്. കുട്ടി വഴിതെറ്റിയെന്ന് തോന്നിയാല്‍ ബഹളമുണ്ടാക്കുകയോ പതറുകയോ ചെയ്യാതെ എത്രയുംപെട്ടെന്ന് ആരോഗ്യവിദഗ്ധന്‍റെ സേവനം തേടുക.

Advertisement