പൂജവെയ്പ് ദിവസത്തെ പി എസ് സി യുടെ ഡിപ്പാർട്ട്മെൻ്റൽ പരീക്ഷ മാറ്റി വെയ്ക്കണം


കൊല്ലം.പൂജവെയ്പ് ദിവസം നടത്തുമെന്ന് പി എസ് സി പ്രഖ്യാപിച്ചിരിക്കുന്ന ഡിപ്പാർട്ട് മെൻ്റൽ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ ടി യു) ആവശ്യപ്പെട്ടു.
ഈ വർഷം വിജയദശമിയോടനുബന്ധിച്ചുള്ള പൂജവെയ്പ് ഒക്ടോബർ രണ്ട് ഞായറാഴ്ചയാണ്.
സർക്കാർ കലണ്ടറിലും ഇതു തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഒക്ടോബർ മൂന്നിന് പ്രവൃത്തി ദിനമായി വിദ്യാഭ്യാസ കലണ്ടറിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ വൈരുധ്യം ദേശീയ അദ്ധ്യാപക പരിഷത്ത് സർക്കാരിനെ അറിയിച്ചതിനെ തുടർന്ന് മൂന്നാം തീയതി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അവധി അനുവദിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂജവെയ്പ് ദിവസം അവധി അനുവദിച്ച സർക്കാർ തീരുമാനം മാതൃകയാക്കി ഡിപ്പാർട്ട്മെൻ്റൽ പരീക്ഷ മാറ്റിവെയ്ക്കാൻ പി എസ് സി തയാറാകണമെന്ന് സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു.


Advertisement