സ്വർണവില ഈ മാസത്തെ താഴ്ന്ന നിലയിൽ; പവന് 320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയിലെത്തിയതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത്.

ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4580 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

തുടർച്ചയായി രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്നലെ മുന്നേറ്റമായിരുന്നു. പവന് 160 രൂപയാണ് വർധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തിൽ 37,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ആറിന് 37,520 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. തുടർന്ന് വില താഴുന്നതാണ് ദൃശ്യമായത്.

Advertisement