ആവേശത്തിന്‍റെ പിച്ചിലേക്ക് താരങ്ങള്‍

തിരുവനന്തപുരം. കാര്യവട്ടം 20-20 മത്സരത്തിനായി ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തി. ആവേശകരമായ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസിന് നന്നേ പരിശ്രമിക്കേണ്ടിവന്നു. കോവളം ലീലയിലാണ് ക്രിക്കറ്റ് താരങ്ങള്‍ക്ക് താമസം ഒരുക്കിയിട്ടുള്ളത്.

ക്രിക്കറ്റ് ആരവം മുഴങ്ങുന്ന ഒരു സ്റ്റേഡിയം പോലെയായിരുന്നു വിമാനത്താവളം. ആദ്യം എത്തിയത് യൂസഫേന്ദ്ര ചഹൽ. രോഹിത് ശർമ വിരാട് കോലി പ്രിയതാരങ്ങൾ ഒന്നു നന്നായി പുറത്തേക്ക് എത്തിയപ്പോൾ ജയാരവം ഉച്ചത്തിലായി.ബസ്സിനുള്ളിൽ കയറിയ ശേഷം കൈ വീശി ആരാധകരുടെ മനസ്സ് നിറച്ചു താരങ്ങൾ.

ഇന്ത്യയ്ക്ക് ജയ് വിളിക്കുന്നതിനിടയിൽ മിസ്സ് യു സഞ്ജു വിളികളും കേള്‍ക്കാമായിരുന്നു.

ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്ന് കാര്യവട്ടത്ത് പരിശീലനം നടത്തി. ഇന്ത്യയിലെ സാഹചര്യങ്ങൾ അപരിചിതമല്ലെന്ന് തബരീസ് ഷംസി പ്രതികരിച്ചു.
രണ്ടു ടീമിന്റെയും താരങ്ങൾ എത്തിയതോടെ ക്രിക്കറ്റ് ആവേശത്തിന്‍റെ ഓളത്തിലായി തലസ്ഥാന നഗരം

Advertisement