ആലപ്പുഴ: ജില്ലാ കലക്‌ടർ ആയി ചുമതല ഏറ്റെടുത്ത ശേഷം ലഭിച്ച ആദ്യ ശമ്പളം ആലപ്പുഴയിലെ പ്രമുഖ പാലിയേറ്റീവ് സംഘടനയായ സ്‌നേഹജാലകത്തിന് നൽകി ആലപ്പുഴ ജില്ലാ കലക്‌ടർ കൃഷ്‌ണ തേജ മാതൃകയായി. കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ഇന്ന് കലക്‌ടറുടെയും ഭാര്യ രാഗ ദീപയുടെയും സാന്നിധ്യ ത്തിൽ മകൻ റിഷിത് നന്ദയുടെ കയ്യിൽനിന്നും സ്നേഹജാലകം പ്രസിഡൻ്റ് എൻ പി സ്നേഹജൻ  ചെക്ക് ഏറ്റുവാങ്ങി.

കലക്‌ടറുടെ മകൻ റിഷിത് നന്ദയുടെ ജന്മദിന ദിവസമായിരുന്നു ഈ മാതൃകാപ്രവർത്തനം. സ്‌നേഹജാലകം ഭാരവാഹികളായ ആർ പ്രവീൺ, ജോയി സെബാസ്റ്റ്യൻ, ജയൻ തോമസ്, വി കെ സാനു എന്നിവരും ഒപ്പം ഉണ്ടായിരുന്നു. വിശപ്പ് രഹിത കേരളം പദ്ധതിക്കുതന്നെ വഴികാട്ടിയാവും വിധം ക്യാഷ്യറോ പണപ്പെട്ടിയോ ഇല്ലാത്ത കേരളത്തിലെ ആദ്യത്തെ ജനകീയ ഭക്ഷണശാലയും കേരളത്തിലെ ആദ്യത്തെ ജനകീയ ലബോറട്ടറിയും അടക്കം നൂതനങ്ങളായ അനവധി പാലിയേറ്റീവ് സംരംഭങ്ങൾക്ക് തുടക്കം കുറിച്ച സംഘടനയാണ് സി ജി ഫ്രാൻസീസ് സ്‌മാരക ട്രസ്റ്റിനു കീഴിലുളള്ള സ്നേഹജാലകം.

LEAVE A REPLY

Please enter your comment!
Please enter your name here