കൊച്ചി.ഭാരത് ജോഡോ യാത്രയിലെ അനധികൃത ഫ്ലക്സ് ബോർഡുകളില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്. അനധികൃത ഫ്ലക്സ് ബോർഡുകൾ ഉടൻ നീക്കം ചെയ്യാനും കർശന നിർദേശമുണ്ട്. വിഷയത്തില്‍
സർക്കാരിനെ വിമർശിച്ച ഹൈക്കോടതി
ഉത്തരവുകൾ ഇറക്കിയിട്ടും നടപ്പാക്കാത്തത് ഭരണപരാജയമാണെന്ന് ചൂണ്ടിക്കാട്ടി.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ചാണ് അനധികൃത ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിച്ചതിനെതിരെ ഉത്തരവിറക്കിയത്. വിഷയത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച കോടതി ഫ്ലക്സ് ബോർഡുകൾ ഉടൻ നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചു. അതിരൂക്ഷമായ വിമര്‍ശനമാണ് കേസ് പരിഗണിക്കവെ കോടതി നടത്തിയത്.
ബോര്‍ഡ് സ്ഥാപിച്ചവര്‍ നിയമലംഘനം അറിഞ്ഞു കൊണ്ട് നടത്തി. രാഷ്ട്രീയ പാർട്ടിയുടെ ഹുങ്കാണ് കാട്ടിയത്. കേസില്‍ കോടതി ഇടപെടുമ്പോൾ ജഡ്ജിയ്ക്കെതിരെ വിമർശനം ഉണ്ടാകുന്നു. കോടതിയ്ക്ക് പ്രത്യേക അജണ്ടകളില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

അതേസമയം പേര് വയ്ക്കാതെ ഫ്ലക്സ് ബോർഡുകൾ അടിച്ച ഏജൻസികളെ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി പലതും കാണുന്നില്ലെന്ന് വിമർശനം വരുന്നതായും സർക്കാർ പണിയെടുക്കാത്തപ്പോഴും കുറ്റം കോടതിയ്ക്കാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here