തിരുവനന്തപുരം. ഓണം ബമ്പറടിച്ചെങ്കിലും മനസമാധാനം നഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടിലായിരിക്കുകയാണ് 25 കോടി ഒന്നാം സമ്മാനം നേടിയ തിരുവനന്തപുരം സ്വദേശി അനൂപ്.
സഹായം ചോദിച്ചെത്തുന്നവരുടെ ശല്യം സഹിക്കാനാവുന്നില്ലെന്ന് അനൂപ് പറയുന്നു. സമ്മാനത്തുക ഇതുവരെ അക്കൗണ്ടിലെത്തിയിട്ടില്ല.വീടുമാറാനുള്ള ആലോചനയിലാണെന്നും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെ അനൂപ് പ്രതികരിച്ചു. സ്വന്തംകുട്ടിയെ താലോലിക്കാനാവുന്നില്ല. അയല്‍ ബന്ധം നഷ്ടമായി.

കഴിഞ്ഞ ഞായറാഴ്ച്ച 25 കോടി ഓണം ബമ്പറടിച്ച ശേഷമുള്ള അനൂപിന്‍റെ ജീവിതം തകിടം മറിഞ്ഞു.സമാധാനത്തോടെ പൂറത്തിറങ്ങാൻ പോലുമാകാത്ത ഗതികേടിലാണ് ഇപ്പോൾ ഈ ഭാഗ്യവാൻ.

കാശ് ഇതുവരെ അക്കൗണ്ടിലെത്തിയിട്ടില്ലെന്നറിയിച്ചാലും ആരും വിശ്വസിക്കുന്നില്ല.
ബന്ധുവീടുകളിൽ ഒളിച്ചുതാമസിക്കുകയാണെന്നും വീടുമാറിപ്പോകാൻ ആലോചിക്കുന്നുവെന്നും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അനൂപ് പറയുന്നു.

ഈമാസം 18ന് നറുക്കെടുത്ത ഓണം ബമ്പറിൻറെ ഒന്നാംസമ്മാനമാണ് തിരുവനന്തപുരം സ്വദേശി അനൂപിന് ലഭിച്ചത്. നികുതിയും ഏജൻസി കമ്മീഷനും കഴിച്ച് 15.75 കോടി രൂപയാണ് അനൂപിന് ലഭിക്കുന്നത്.

2 COMMENTS

  1. സഹായം ചോദിച്ചു ചെല്ലുന്ന തെണ്ടികൾക്കു നാണം ഇല്ലേ?
    ഇപ്പോഴത്തെ കോൺടാക്ട് നമ്പർ മാറ്റുക… ഇയാൾക്ക് പറ്റിയ വലിയ അബദ്ധം… ചാനലുകാരെ എന്റെർറ്റൈൻ ചെയ്തതാ… ഇവറ്റകൾക്ക് വേറെ പണി ഒന്നും ഇല്ലാ.

  2. വീടു മാറിപ്പോകുമ്പോൾ അതുംകൂടി ലൈവ് ആയിട്ട് കാണിക്കണേ.. ഏത് വീട്ടിലേക്കാണെന്നുള്ളത്… 😃

LEAVE A REPLY

Please enter your comment!
Please enter your name here