കൊച്ചി.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിന് നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസെടുത്തു

അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞ് അപമാനിച്ചുവെന്ന ഓൺലൈൻ മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് നടപടി. മരട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്

കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. പരാതിയിൽ ശ്രീനാഥ് ഭാസിയെ ഉടൻ ചോദ്യം ചെയ്യും