ന്യൂഡെല്‍ഹി.മലയാളം മാധ്യമങ്ങളെ ബഹിഷ്കരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള സമീപനങ്ങളോട് മാധ്യമപ്രവർത്തകർ മൗനം പാലിക്കുന്നുവെന്നും വിമർശനം. ആത്മാഭിമാനമില്ലാത്തവർക്ക് മറുപടിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു.

രാജ്ഭവനിൽ നടത്തിയ അസാധാരണ വാർത്ത സമ്മേളനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കെതിരെ നടത്തിയ വിമർശനങ്ങളോട് പ്രതികരണം തേടിയപ്പോഴാണ് മാധ്യമങ്ങളോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കയർത്തത്

മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മൗനം പാലിച്ച മലയാളം മാധ്യമങ്ങളോട് ഗവർണർ ബഹിഷ്കരണവും പ്രഖ്യാപിച്ചു

മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി കഴിഞ്ഞദിവസം രംഗത്ത് വന്നതും ,കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ടും . പ്രതിഷേധിക്കാതിരുന്നതിലുമാണ് ഗവർണറുടെ പ്രതിഷേധവും, ബഹിഷ്കരണവും.ആത്മാഭിമാനം പോലും മറന്നാണ് കേരളത്തില്‍ മാധ്യമങ്ങൾ പ്രവര്‍ത്തിക്കുന്നത്. പിന്നീട് ഇംഗ്ലീഷ് , ഹിന്ദി മാധ്യമങ്ങൾക്ക് കേരള ഹൗസിൽ വച്ച് ഗവർണർ പ്രത്യേകം പ്രതികരണം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here