വാഹന ഇടപാട് എന്നും തട്ടിപ്പിന്റെ വേദിയാണ് ഇതിലെ അപകടമൊഴിവാക്കാന്‍ പൊലീസ് നല്‍കുന്നമുന്നറിയിപ്പ് സമൂഹമാധ്യമത്തില്‍ ശ്രദ്ധേയമായി.
വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ / കുറ്റകൃത്യങ്ങള്‍, ട്രാഫിക് ലംഘനങ്ങള്‍ എന്നിവ സംബന്ധിച്ച ഏതൊരു ബാധ്യതയും ആര്‍.ടി.ഒ രേഖകള്‍ പ്രകാരം വാഹനത്തിന്റെ രജിസ്റ്റര്‍ ചെയ്ത ഉടമയിലായിരിക്കും.

നിങ്ങളുടെ വാഹനം വില്‍ക്കുമ്‌ബോള്‍ ഉടമസ്ഥാവകാശ കൈമാറ്റത്തിന്റെ (ഫോം 29, 30) ഉത്തരവാദിത്തം ഉടമയ്ക്കാണ്. അതിനാല്‍ വാഹനം കൈമാറ്റം ചെയ്യുമ്‌ബോള്‍ തന്നെ വാഹനം വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റിയിരിക്കണം. വളരെ ലളിതമായ നടപടിക്രമങ്ങള്‍ മാത്രമേ ഇക്കാര്യത്തിലുള്ളൂ.

  1. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ വാങ്ങുന്ന ആളും വില്‍ക്കുന്ന ആളും സംയുക്തമായി. രണ്ട് പേരുടെയും മൊബൈലില്‍ വരുന്ന OTP രേഖപ്പെടുത്തിയാല്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാവുകയുള്ളൂ.
  2. വില്‍ക്കുന്ന ആളുടെയോ വാങ്ങുന്ന ആളുടെയോ താമസ പരിധിയിലുള്ള ഓഫീസില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
  3. അനുബന്ധ രേഖകളും പ്രിന്റ് ചെയ്ത അപേക്ഷയുടെ ഒപ്പിട്ട സ്‌കാന്‍ ചെയ്ത പകര്‍പ്പും ഓണ്‍ലൈനായി അപ് ലോഡ് ചെയ്യുക.
  4. തപാല്‍ മുഖാന്തിരമാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ ഒറിജിനല്‍ ആര്‍.സി., മറ്റ് അനുബന്ധ രേഖകള്‍, മതിയായ സ്റ്റാമ്‌ബൊട്ടിച്ച് അഡ്രസ് എഴുതിയ ( വാങ്ങുന്ന ആളുടെ ) കവര്‍ എന്നിവ സഹിതം തെരെഞ്ഞെടുത്ത ഓഫീസിലേക്ക് തപാല്‍ മുഖാന്തിരം അയക്കുക.
  5. അപേക്ഷ ആര്‍.ടി. ഓഫീസില്‍ സജ്ജീകരിച്ച പെട്ടിയില്‍ നിക്ഷേപിച്ചാലും മതി.
  6. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെങ്കില്‍ മാത്രം നേരിട്ട് ഓഫീസില്‍ (ഓണ്‍ ലൈന്‍ ടോക്കണ്‍ എടുത്ത് ) വന്നാല്‍ മതി.
  7. ഇത്തരം ലഭിക്കുന്ന അപേക്ഷകള്‍ മുന്‍ഗണനാ ക്രമം അനുസരിച്ച് മാത്രമേ ഓഫീസില്‍ തീര്‍പ്പ് കല്‍പ്പിക്കുകയുള്ളൂ.
  8. കൈമാറ്റം ചെയ്യപ്പെടുന്ന വാഹനം സംബന്ധിച്ച് എന്തെങ്കിലും ശിക്ഷാ നടപടികളോ വകുപ്പ് തല ഒബ്ജക്ഷന്‍സോ ഉണ്ടെങ്കില്‍ ആയത് തീര്‍പ്പ് കല്‍പ്പിച്ചതിന് ശേഷം മാത്രമേ ഉടമസ്ഥാവകാശ മാറ്റം നടത്താന്‍ സാധിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here