കൊച്ചി: രാജ്യത്തെ ഒന്നാം നമ്പര്‍ എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡ് ആയ വോള്‍ട്ടാസ് തുടര്‍ച്ചയായ ഏഴാം വര്‍ഷവും പത്തു ലക്ഷത്തിലേറെ എസികളുടെ വാര്‍ഷിക വില്‍പനയെന്ന നേട്ടം കൈവരിച്ചു.  2022 ജനുവരി മുതല്‍ ആഗസ്റ്റ് വരെ മാത്രം 14 ലക്ഷം എസികളാണ് കമ്പനി വില്‍പന നടത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ കമ്പനിയുടെ ആകെ വില്‍പനയില്‍ 100 ശതമാനത്തിലേറെ വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്.

റൂം എയര്‍ കണ്ടീഷണര്‍ വിഭാഗത്തില്‍ പത്തു വര്‍ഷത്തിലേറെയായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന കമ്പനി ഈ രംഗത്തെ ഉയര്‍ച്ച തുടരുകയുമാണ്. റീട്ടെയില്‍, വിതരണ രംഗങ്ങളില്‍ കൂടുതല്‍ വളര്‍ച്ചയ്ക്കും കമ്പനി പദ്ധതിയിടുന്നുണ്ട്. വോള്‍ട്ടാസും ആര്‍സെലികും ചേര്‍ന്നുള്ള സംയുക്ത സംരഭമായ വോള്‍ട്ടാസ് ബെക്കോയും രണ്ടക്ക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

ടാറ്റാ സണ്‍സും വോള്‍ക്കാട്ട് ബ്രദേഴ്സും 68 വര്‍ഷം മുന്‍പ് വോള്‍ട്ടാസ് ഇന്ത്യ സ്ഥാപിക്കാനായി സഹകരണം ആരംഭിച്ചതിനു ശേഷം തങ്ങളുടെ എല്ലാ ബിസിനസുകളിലും മുന്‍നിരക്കാരാകുക മാത്രമല്ല, വന്‍ മാര്‍ജിന്‍ കൈവരിക്കാന്‍ സാധിക്കുക കൂടി ചെയ്തിട്ടുണ്ടെന്ന് കമ്പനിയുടെ പ്രകടനത്തെ കുറിച്ചു പ്രതികരിച്ച വോള്‍ട്ടാസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ പ്രദീപ് ബക്ഷി പറഞ്ഞു.  ഈ വര്‍ഷത്തെ വേനല്‍ക്കാലത്ത് വിപണിയിലും വിപണി വിഹിതത്തിലും തങ്ങള്‍ക്ക് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാനായി. വിപുലമായ സാന്നിധ്യവും മികച്ച വിതരണ സംവിധാനവും ബ്രാന്‍ഡിന്‍റെ ശക്തിയും ഉപഭോക്താക്കള്‍ക്കായുള്ള ആനുകൂല്യങ്ങളും എല്ലാം തങ്ങളെ മുന്‍നിരക്കാരായി തുടരുന്നതിനു സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here