കൊച്ചി.ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി,ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അബ്ദുള്‍ സത്താറിനെതിരെ കേസെടുത്തു. പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അബ്ദുള്‍ സത്താര്‍.

ഹര്‍ത്താലിനെതിരായ മുന്‍ ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. ഹര്‍ത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഹാജരാക്കണമെന്ന് നിര്‍ദ്ദേശം. കര്‍ശനമായ പോലീസ് സുരക്ഷ ഉറപ്പാക്കാന്‍ ഉത്തരവ്

പെട്ടെന്നുള്ള ഹര്‍ത്താലുകള്‍ക്കെതിരെ കോടതി ഉത്തരവുള്ള കാര്യം മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് കോടതി. ജസ്റ്റിസ് എകെ ജയസങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് എന്നിവരുടെ ബഞ്ചാണ് കേസ് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here