ഹർത്താലിനെ അടുപ്പിക്കാത്ത ആനച്ചാലുകാർ

Advertisement

ഇടുക്കി: അടിമാലിക്ക് അടുത്തുള്ള ആനച്ചാൽ പ്രദേശ വാസികളും കച്ചവടക്കാരും കൂടെ വർഷങ്ങൾക് മുൻപേ ഒരു കടുത്ത തീരുമാനം എടുത്തു .
ഒരു രാഷ്ട്രീയ പാർട്ടികളുടെയും ഹർത്താലുകളെയും ബെന്തുകളെയും ഇങ്ങോട്ട് അടുപ്പിക്കുന്നില്ല എന്ന് . അന്ന് മുതൽ ഇന്നത്തെ ഹർത്താൽ വരെ ആനച്ചാലുകാർ ഹർത്താൽ ദിവസം അടച്ച് പൂട്ടിയിട്ടില്ല . ഇനി അങ്ങോട്ട് അടച്ച് പൂട്ടലുമില്ല എന്നാണ് നാട്ടുകാർ അറിയിച്ചത്.
അടിമാലിയിലും സ്ഥിതി വ്യത്യസ്തമല്ല . അടിമാലി വ്യാപാര വ്യവസായ സമതി ഹർത്താലുകളുമായി സഹകരിക്കില്ല എന്ന് ഇതിനോടകം തന്നെ പറഞ്ഞുകഴിഞ്ഞു .
മത സൗഹാർദ്ദത്തിന്റെ കൂടി ഉത്തമ മാതൃകയാണ് ആനച്ചാൽ. ഒരേ മതിൽക്കെട്ടിനുള്ളിൽ തന്നെ ക്ഷേത്രവും മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും നിലനിൽക്കുന്ന സംസ്ഥാനത്തെ ഏക മേഖലയും കൂടിയാണിത്.

Advertisement