തിരുവനന്തപുരം.പോപ്പുലര്‍ ഫണ്ടിനും എസ്.ഡി.പി.ഐക്കുമെതിരെ മോദി സര്‍ക്കാരിന്റെ പെട്ടന്നുള്ള നടപടിയുടെ ഉദ്ദേശശുദ്ധിയില്‍ പല കോണുകളില്‍ നിന്നും സംശയം ഉയരുന്നുണ്ടെന്ന് സിപിഐ മുഖപത്രം ജനയുഗത്തിന്റെ മുഖപ്രസംഗം. ഇരു സംഘടനകളുടേയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് യാതൊരു പുതുമയുമില്ല.

അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒറ്റ രാത്രി കൊണ്ട് ആരംഭിച്ചതുമല്ല. ഇതുസംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ ഉന്നയിച്ചുപോന്ന ആശങ്കകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവഗണിക്കുകയായിരുന്നു. പെട്ടന്നുള്ള നടപടിക്കു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യമാണ് ഉള്ളതെന്ന സംശയം അസ്ഥാനത്തല്ലെന്നും ജനയുഗം ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here