courtesy. martin joseph koottummel, kidilan trolls,fb

2022 സെപ്തംബർ 23 വെള്ളി

BREAKING NEWS

👉 കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വാഹനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. കല്ലേറിൽ നിരവധി ഡ്രൈവർമാർക്കും യാത്രാക്കാർക്കും പേർക്ക് പരിക്ക്.

👉 കെ എസ് ആർ റ്റി സി ബസ്സുകൾ, ചരക്ക് ലോറികൾ ,കാറുകൾ, ഓട്ടോറിക്ഷകൾ, ടാങ്കർ , എന്നിവയ്ക്ക് നേരെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കല്ലേറ് നടത്തിയത്.

👉 സംസ്ഥാനത്ത് പലേടത്തും സംഘം ചേർന്ന് ആളുകൾ വാഹനങ്ങൾ തടയുകയുകയും, കടകൾ അടപ്പിക്കുകയും ചെയ്യുന്നു.

👉വടക്കാഞ്ചേരിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് കവർച്ച

👉 അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഇന്ന് എൻ ഐ എ ചോദ്യം ചെയ്യും.

‘കേരളീയം

🙏 പോപ്പുലർ ഫ്രണ്ട് നേതാക്കളെ
കൂട്ടത്തോടെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍തുടങ്ങി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ .

🙏പോപ്പുലര്‍ ഫ്രണ്ടിന്റെ 165 നേതാക്കളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റു ചെയ്തത് 45 പേരെ. കേരളത്തില്‍നിന്ന് അറസ്റ്റിലായ 19 പേരില്‍ 14 പേരെ ഡല്‍ഹിക്കു കൊണ്ടുപോയി.

🙏ഇന്നത്തെ പിഎസ്സി പരീക്ഷകള്‍ക്കു മാറ്റമില്ല. കേരള, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള നഴ്സിങ് കൗണ്‍സിലിന്റെ പരീക്ഷയും മാറ്റി.

🙏ഇന്നു നടത്താനിരുന്ന നിര്‍മല്‍ ലോട്ടറിയുടെ നറുക്കെടുപ്പ് 25 ലേക്കു മാറ്റി. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടിന് നിര്‍മല്‍ ലോട്ടറിയുടേയും മൂന്നിന് ഫിഫ്റ്റി- ഫിഫ്റ്റിയുടേയും നറുക്കെടുപ്പു നടക്കും.

courtesy. troll karunagappally

🙏ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞതോടെ രാജ്യവ്യാപകമായി 1,500 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു എന്‍ഐഎ റെയ്ഡ്. ഒഎംഎ സലാം, കെ.പി ജസീര്‍, നസറുദ്ദീന്‍ എളമരം, മുഹമ്മദ് ബഷീര്‍, കെ.പി ഷഫീര്‍, പി അബൂബക്കര്‍, പി കോയ, ഇ.എം അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങിയവരെയാണു ഡല്‍ഹിയിലേക്കു കൊണ്ടുപോയത്.

🙏 എ കെ ജി സെൻറർ പടക്കമേറ് കേസ്സിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിസ്റ് വി .ജിതിനെ 14 ദിവസത്തേക്ക് വഞ്ചിയൂർ കോടതി റിമാൻറ് ചെയ്തു

🙏കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അശോക് ഗെലോട്ട്. ഇന്നലെ കേരളത്തിലെത്തി രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

🙏ഹര്‍ത്താലിനു നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുന്നവരെ അറസ്റ്റു ചെയ്യണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. അക്രമം നടത്തുന്നവരേയും നിയമലംഘകരേയും അറസ്റ്റു ചെയ്യണം.

🙏പോപ്പുലര്‍ ഫ്രണ്ട് മതങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തിയെന്നും യുവാക്കളെ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചെന്നും എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

🙏എല്ലാ തരം വര്‍ഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലുമാണ് ഇങ്ങനെ പ്രതികരിച്ചത്.

🙏ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപിതാവെന്നു വിശേഷിപ്പിച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസി. ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തി ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ് ഇല്യാസിയുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു.

🙏കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു.

🙏ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ റെയ്ഡും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ 10 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

🙏വിഴിഞ്ഞം സമരത്തിനു പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരം നടത്തുന്നത് പ്രദേശവാസികളല്ല. പദ്ധതി നടപ്പാക്കണമെന്നാണ് പ്രദേശവാസികള്‍ക്ക് ആഗ്രഹം. വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവക്കാനാവില്ല.

🙏സംസ്ഥാനത്തെ ആസൂത്രണ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കെ. വാസുകിയെ ലാന്റ് റവന്യൂ കമ്മീഷണറായും ദുരന്ത നിവാരണ കമ്മീഷണറായും നിയമിച്ചു. ഡോ. കാര്‍ത്തികേയന്‍ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആകും. ജാഫര്‍ മാലിക്കാണ് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍. ആസിഫ് കെ യൂസഫിനെ മില്‍മ എംഡിയാക്കി.

🙏കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാന്‍ എത്തിയ അച്ഛനെയും മകളെയും മര്‍ദ്ദിച്ച ജീവനക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.

🙏വിതുര പേപ്പാറയില്‍ പ്രകൃതിപഠന ക്യാമ്പിനെത്തിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളേയും പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരേയും കേരള കോണ്‍ഗ്രസ് ബി നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. അക്രമത്തിനു നേതൃത്വം നല്‍കിയ ആര്യനാട് സക്കീര്‍ ഹുസൈനെ പൊലീസ് പിടികൂടി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഒളിവിലാണ്.

🙏രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് ചെങ്ങമനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വന്നതിനു പ്രവര്‍ത്തകനെ സസ്പെന്‍ഡു ചെയ്യേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

🙏പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കണം.

🙏കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ അവധിയില്‍ പ്രവേശിച്ചു. പൂര്‍വവിദ്യാര്‍ത്ഥി അഗിന്‍ എസ് പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഡയറക്ടറുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് അവധിയെടുത്തത്.

🙏കോഴിക്കോട് പന്തീരങ്കാവില്‍ വീട്ടുജോലിക്കാരിയായ 14 കാരിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അലിഗഡ് സ്വദേശികളായ ദമ്പതിമാരെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഡോ. മിര്‍സാ മുഹമ്മദ് കമറാനേയും ഭാര്യ റുഹാനയേയുമാണു റിമാന്‍ഡു ചെയ്തത്.

🙏കല്‍പ്പറ്റയില്‍ എം.ഡി.എം.എയും, കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് അറസ്റ്റിലായത്.

🙏ഇരിങ്ങാലക്കുടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ഇയ്യാട് സ്വദേശി എടക്കുഴി വീട്ടില്‍ അബ്ദുല്‍ ഖയ്യുമാണ് അറസ്റ്റിലായത്.

🙏ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വര്‍ക്കലയില്‍ സഹോദരനും കുടുംബത്തോടുമൊപ്പം സഞ്ചരിച്ച യുവതിയെ ഉപദ്രവിച്ച പ്രതികള്‍ അറസ്റ്റിലായി. വര്‍ക്കല നടയറ സ്വദേശികളായ നൗഫല്‍(30), ശിഹാബുദ്ദീന്‍ (47) എന്നിവരെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്.

🙏മലപ്പുറം ജില്ലയില്‍ കോടി രൂപയുടെ മാരക മയക്കുമരുന്നുമായി ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടക്കല്‍ ഒതുക്കങ്ങള്‍ സ്വദേശി കാളങ്ങാടന്‍ സുബൈറിനെ (42)യാണ് അറസ്റ്റ് ചെയ്തത്.

ദേശീയം

🙏കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജികള്‍ ഉത്തരവിനായി മാറ്റി.

🙏ശിവസേനയിലെ രണ്ടുവിഭാഗങ്ങള്‍ക്കും മുംബൈ കോര്‍പറേഷന്‍ ദസറ ദിന റാലിക്ക് അനുമതി നിഷേധിച്ചു. ഗറില്ല യുദ്ധമുറ പുറത്തെടുത്തായാലും ഒക്ടോബര്‍ അഞ്ചിന് റാലി നടത്തുമെന്ന് ഉദ്ദവ് താക്കറെ വിഭാഗം.

🙏നാവികസേനയ്ക്കായി 1700 കോടി രൂപ മുടക്കി 35 ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങുന്നു. പ്രതിരോധ മന്ത്രാലയം ബ്രഹ്‌മോസ് എയ്‌റോസ്‌പേസുമായി കരാര്‍ ഒപ്പുവച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ് എയ്‌റോസ്‌പേസ്.

അന്തർദേശീയം

🙏മൂന്നു ലക്ഷം റിസര്‍വ് സൈനികരെ യുദ്ധമുഖത്തിറക്കാന്‍ റിക്രൂട്ട്മെന്റുമായി പുടിന്‍. സൈനിക സേവനം നിര്‍ബന്ധമാക്കുമെന്ന ഭീതിയോടെ പുരുഷന്മാര്‍ റഷ്യയില്‍നിന്ന് പലായനം ചെയ്യാന്‍ തുടങ്ങി.

കായികം

🙏മലയാളിതാരം സഞ്ജു സാംസണ്‍ നയിച്ച ഇന്ത്യ എ ടീമിന് ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം 31.5 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.